ഓപ്പറേഷന്‍ തണ്ടര്‍; 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

Wait 5 sec.

കൊല്ലം |  എക്‌സൈസിന്റെ റെയ്ഡിനിടെ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍. എക്സൈസ് വകുപ്പ് നടത്തുന്ന സംസ്ഥാന വ്യാപക ലഹരിവിരുദ്ധ ക്യാംപയിനായ ‘ഓപ്പറേഷന്‍ തണ്ടറി’നിടയിലാണ് ഇരവിപുരം സ്വദേശിയായ ടിന്റു സേവ്യര്‍ അറസ്റ്റിലായത്. കൊല്ലം എക്സൈസ് ഇന്‍സ്പെക്ടര്‍ പി ശങ്കരന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.പിടിച്ചെടുത്ത ഗുളികകളില്‍ തൈഡോള്‍ , നൈട്രാസെപാം എന്നിവയാണുള്ളത്. ദുരുപയോഗം ചെയ്യാനും ലഹരിക്ക് അടിമപ്പെടാനുമുള്ള സാധ്യത കൂടുതലായതിനാല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നിയമപരമായി വില്‍ക്കാന്‍ പാടില്ലാത്ത മരുന്നുകളാണിവ. പ്രതി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഈ ഗുളികകള്‍ വന്‍തോതില്‍ വാങ്ങി കേരളത്തില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയായിരുന്നു.ഈ മരുന്നുകള്‍ വെള്ളത്തില്‍ അലിയിച്ച് കുത്തിവെക്കുകയോ, അല്ലെങ്കില്‍ കടുത്ത ലഹരി ലഭിക്കുന്നതിനായി മദ്യത്തോടൊപ്പമോ മറ്റ് ലഹരിവസ്തുക്കള്‍ക്കൊപ്പമോ കഴിക്കുകയോ ആണ് സാധാരണ ചെയ്യാറുള്ളതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.കേരളത്തിലേക്ക് മരുന്നുകള്‍ കടത്തുന്ന വലിയൊരു അന്തര്‍സംസ്ഥാന ശൃംഖലയിലെ കണ്ണിയാണ് പ്രതിയെന്ന് അന്വേഷണസംഘം സംശയിക്കുന്നു. കുറിപ്പടി മരുന്നുകളുടെ നിയമവിരുദ്ധ വിപണനത്തിനെതിരെയുള്ള കര്‍ശന നടപടികള്‍ തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.