നോർത്ത് ഫ്രണ്ടിയ‍ർ റെയിൽവേ അപ്രന്റീസ് നിയമനത്തിനായി വിജ്ഞാപനം പുറത്തിറക്കി. വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി 6777 ഒഴിവുകളാണുള്ളത്. ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പ്രായോഗിക പരിശീലനം ലഭിക്കാൻ മികച്ച അവസരമാണിത്. ബീഹാർ, ആസാം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് അവസരം.15 വയസ് മുതൽ 24 വയസ് വരെയാണ് പ്രായപരിധി. അപേക്ഷകർക്ക് ജൂലൈ 20 മുതൽ ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം. അംഗീകൃത ബോർഡിൽ നിന്ന് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റ് പാസായിരിക്കണം.also read; നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി ചെയ്യാൻ താത്പര്യമുണ്ടോ ? എന്നാൽ ഒരു സുവർണാവസരം ഒരുങ്ങുന്നുഫിറ്റർ, ഇലക്ട്രീഷൻ, വെൽഡർ, ടർണർ, മെഷീനീസ്റ്റ്, പ്ലംബർ, കാർപ്പന്റർ എന്നിങ്ങനെ നിരവധി തസ്തികകളിലാണ് ഒഴിവുള്ളത്. തെരഞ്ഞെടുക്കുന്ന അപ്രന്റീസുമാർക്ക്, അപ്രന്റീസ് ആക്ട് പ്രകാരം സ്റ്റൈപെൻഡ് ലഭിക്കും. നിലവിലെ നിയമപ്രകാരം 9000 മുതൽ 12,500 രൂപ വരെയാണ് സ്റ്റൈപെൻഡ് ലഭിക്കുക. മിക്ക ട്രേഡുകളിലും ഒരു വർഷമാണ് പരിശീലന കാലയളവ്. ചില പ്രത്യേക ട്രേഡുകൾക്ക് ആറു മാസം വരെ പരിശീലന കാലയളവ്. റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഐടിഐ വിദ്യാർഥികൾക്ക് മികച്ച അവസരമാണിത്.The post ഐടിഐ മാത്രം മതി; റെയിൽവേയിൽ ജോലി നേടാൻ അവസരം appeared first on Kairali News | Kairali News Live.