ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിലെ ചർച്ചകൾ എന്ന തരത്തിൽ പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വസ്തുതാ വിരുദ്ധവും ഊഹാപോഹങ്ങളും മാത്രമാണെന്നും അവ തള്ളിക്കളയണമെന്നും ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ജനപിന്തുണ ഇല്ലായ്മ ചെയുക എന്ന വലതുപക്ഷ മാധ്യമ അജണ്ടയാണ് ഈ വ്യാജ വാർത്തകൾക്ക് പിന്നിലെന്നും ഡി വൈ എഫ് ഐ പ്രസ്താവനയിലൂടെ പറഞ്ഞു.ജൂലൈ 12, 13, 14 തീയതികളിൽ മുക്കത്ത് വച്ചുചേർന്ന ഡി വൈ എഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്നലെ സമാപിച്ചു. ജില്ലയിലെ യുവജന സംഘടന പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന നിലയിലാണ് സമ്മേളനം സമാപിച്ചത്. 54അംഗ പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.Also read: വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാർ നിലപാട് ദുരൂഹം, മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിന്റെ കത്ത്സമ്മേളനത്തിന് തുടക്കം കുറിച്ച പൊതുപ്രകടനത്തിൽ ജില്ലയിലെ പതിനായിരക്കണക്കിന് യുവതി യുവാക്കളാണ് അണിനിരന്നത്. ഭാവിയിൽ സംഘടന ഏറ്റെടുക്കേണ്ട വിവിധ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് സമഗ്രമായ ചർച്ചകളും, 21 പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചുവെന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറയുന്നു.The post മാധ്യമങ്ങളുടെ വ്യാജ വാർത്തകൾ തള്ളിക്കളയുക: ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് appeared first on Kairali News | Kairali News Live.