മര്‍കസ് ത്വൈബ ഗാര്‍ഡന്‍ 14-ാം വാര്‍ഷികം: ‘വെരിറ്റാസ് ലെക്‌സ് ത്വൈബ’ ലീഗല്‍ സെല്‍ സമര്‍പ്പിച്ചു

Wait 5 sec.

മാജിഖണ്ഡ (പശ്ചിമ ബംഗാള്‍) | മര്‍കസ് ദേശീയ മിഷനായ ബംഗാള്‍ ത്വൈബ ഗാര്‍ഡന്റെ 14-ാമത് വാര്‍ഷിക സ്ഥാപക ദിനാഘോഷവും 15-ാം വാര്‍ഷിക പ്രഖ്യാപനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. പശ്ചിമ ബംഗാളിലെ മാജിഖണ്ഡയിലുള്ള ത്വൈബ ഗാര്‍ഡന്‍ പ്രധാന ക്യാമ്പസില്‍ നടന്ന പരിപാടികള്‍ ത്വൈബ ഗാര്‍ഡന്‍ സ്ഥാപകനും ഡയറക്ടറുമായ സുഹൈറുദ്ദീന്‍ നൂറാനി ഉദ്ഘാടനം ചെയ്തു. ത്വൈബ ഗാര്‍ഡന്‍ സമൂഹത്തിന് നല്‍കുന്ന പതിനാലാം വാര്‍ഷിക ഉപഹാരമായി, സ്ഥാപനത്തിന്റെ ഔദ്യോഗിക പൂര്‍വവിദ്യാര്‍ഥി സംഘടനയായ ‘ബീഹാന്‍ ഫൗണ്ടേഷന്റെ’ കീഴില്‍ രൂപവത്കരിച്ച ‘വെരിറ്റാസ് ലെക്‌സ് ത്വൈബ’ ലീഗല്‍ സെല്ലിന്റെ പ്രഖ്യാപനവും സമര്‍പ്പണവും ചടങ്ങില്‍ സുഹൈറുദ്ദീന്‍ നൂറാനി നിര്‍വഹിച്ചു.പൊതുജനങ്ങള്‍ക്കിടയില്‍ നിയമസാക്ഷരത വളര്‍ത്തുക, അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് കൃത്യമായ ബോധവത്ക്കരണം നടത്തുക, നിയമരംഗത്തെ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ മികച്ച ശൃംഖല രൂപവത്കരിക്കുക എന്നിവയാണ് ഈ ലീഗല്‍ സെല്ലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇതിനു പുറമെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിനുള്ള കമ്മ്യൂണിറ്റി അധിഷ്ഠിത ഇടപെടലുകള്‍ക്കും ഈ സെല്‍ ശക്തമായ നേതൃത്വം നല്‍കും.ചടങ്ങില്‍ ത്വൈബ ഗാര്‍ഡന്‍ ജോയിന്റ് ഡയറക്ടര്‍ ശരീഫ് നൂറാനി, കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഇബ്റാഹീം സഖാഫി, ത്വൈബ ദൗറ അല്‍ ഹദീസ് പ്രിന്‍സിപ്പല്‍ നൗഫല്‍ നൂറാനി, ത്വൈബ മോറല്‍ അക്കാദമി ചീഫ് ഇന്‍-ചാര്‍ജ് മുഷ്താഖ് അസ്ഹരി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് ക്യാമ്പസില്‍ നടന്ന വിവിധ പഠന സെഷനുകളില്‍ പ്രമുഖ വ്യക്തികള്‍ വ്യത്യസ്ത വിഷയങ്ങള്‍ അവതരിപ്പിച്ചു.Content Highlights:Markaz Thaiba Garden celebrated its 14th anniversary milestone. The event marked the official launch of the Veritas Lex Thaiba legal cell. This new initiative aims to provide valuable legal support and community services.