അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിരുദ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപിതരുടെ അറസ്റ്റ് വൈകുന്നതിനെതിരെ നിതിൻ രാജിന്റെ കുടുംബം. മകന് നീതി ലഭിച്ചില്ല. മുഖ്യമന്ത്രിയെ നിതിൻ രാജിൻ്റെ കുടുംബം കണ്ടു നിവേദനം കൈമാറിയതായി നിതിൻ രാജിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. 95 ദിവസമായി മകൻ മരിച്ചിട്ട്. ഇതുവരെയും മകന് നീതി ലഭിച്ചിട്ടില്ല അമ്മ പറയുന്നു.ഡോക്ടർ റാം ആന്ധ്രാപ്രദേശിൽ ഉണ്ടെന്ന് പറഞ്ഞിട്ടും അറസ്റ്റ് ചെയ്യുന്നില്ല. പോലീസ് എന്താണ് അവിടെ പോയി ചെയ്യുന്നത്. അന്വേഷണത്തിന് മറ്റൊരു ഏജൻസിയെ ഏൽപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞതായി നിതിൻ രാജിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.also read; പ്ലീഡർ നിയമന വിവാദം; സംഘപരിവാറുകാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിരങ്ങുകയാണെന്ന് മുഹമ്മദ് റിയാസ്സുപ്രീംകോടതി കുറ്റവാളി എന്ന പ്രഖ്യാപിച്ച ആളാണ്. ഡോക്ടർ റാമിനെ അടിയന്തരമായി അറസ്റ്റ് ചെയ്യണം. സമഗ്രമായ അന്വേഷണം നടത്തണമെന്ന് സണ്ണി എം കപിക്കാട് പ്രതികരിച്ചു.ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തരല്ലെന്നും. എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യമെന്നും സണ്ണി കപിക്കാട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും അനുകൂലമായ മറുപടി ലഭിച്ചു. നീതി ലഭിച്ചില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് ആക്ഷൻ കൗൺസിൽ കടക്കുമെന്നും സണ്ണി എം കപിക്കാട് കൂട്ടിച്ചേർത്തു.The post നിതിൻ രാജിന്റെ മരണം; ഡോക്ടർ റാം ആന്ധ്രാപ്രദേശിൽ ഉണ്ടെന്ന് പറഞ്ഞിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് കുടുംബം appeared first on Kairali News | Kairali News Live.