കൊല്ലത്ത് ലഹരിമരുന്നുമായി 2 യുവാക്കൾ പിടിയിൽ. പത്തനാപുരം ഗീതാലയം വീട്ടിൽ വിപിൻ സാജു, പത്തനാപുരം സിനു മൻസിൽ വീട്ടിൽ മുഹമ്മദ് കൈഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇന്നു രാവിലെ 10 മണിയോടുകൂടി അയത്തിൽ പന്തലത്താഴം മംഗലത്ത് നടയ്ക്ക് സമീപം വച്ചാണ് ഇവർ പിടിയിലായത്.ലഹരി മരുന്നുമായി ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം കൊല്ലത്തെത്തിശേഷം പുന്തലത്താഴത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടയാണ് കൊല്ലം സിറ്റി ഡാൻസാഫ് പോലീസിന്റെ പിടിയിലാകുന്നത്. മുഹമ്മദ് കൈഫ് നിരവധി തവണ യൂബർ ടാക്സി ഓടിക്കുന്നതിനെന്ന പേരിൽ ബാംഗ്ലൂരിലേക്ക് പോകുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.also read; നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; 1.35 കിലോഗ്രാം സ്വർണവുമായി ദമ്പതികൾ പിടിയിൽകൊല്ലം സിറ്റി പോലീസ് കമ്മീഷണർഎം ഹേമലത ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് Acp രാജേഷ് ന്റെ നിർദ്ദേശപ്രകാരം പിടിയിലായ രണ്ടുപേരും കഴിഞ്ഞ ഒരു മാസമായി ഡാൻസ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രദേശത്തെ സ്കൂൾ കോളേജ് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായാണ് എംഡിഎം എ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.എസ് ഐ മാരായ ഗോപകുമാർ, സായിസേനൻ എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ മാരായ ഹരിലാൽ, ബൈജു ജെറോം, എ എസ് ഐ മാരായ സുനിൽ, സീനു, മനു,സജു,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനു ആർ. നാഥ്,ദിലീപ് റോയ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.The post കൊല്ലത്ത് വൻ ലഹരി വേട്ട; ബാംഗ്ലൂർ നിന്ന് ലഹരിമരുന്നുമായെത്തിയ യുവാക്കൾ പിടിയിൽ appeared first on Kairali News | Kairali News Live.