പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്. ബിജെപികാരനെ പ്ലീഡർ ആക്കിയതിനെ വിമർശിച്ചത് ഞങ്ങൾ മാത്രമല്ലെന്നും സംഘപരിവാറുകാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിരങ്ങുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.പിണറായി വിജയനെതിരായ വിമർശനത്തിലും മുഹമ്മദ് റിയാസ് തന്റെ പ്രതികരണം അറിയിച്ചു. മുഖ്യമന്ത്രി അസംബന്ധം പറയുകയാണെന്നും ആർഎസ്എസിന് മുന്നിൽ കുമ്പിട്ട് നിന്ന പാരമ്പര്യമല്ല പിണറായി വിജയനും സിപിഐഎമ്മിനും ഉള്ളതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.also read; ‘പ്ലീഡർ നിയമനം ലോയേഴ്സ് കോൺഗ്രസ് നൽകിയ ലിസ്റ്റിൽ നിന്നെന്ന പരാമർശം, മുഖ്യമന്ത്രി നടത്തിയത് സത്യപ്രതിജ്ഞ ലംഘനം’; പി രാജീവ്അതേയമയം, പ്ലീഡർ നിയമനം ലോയേഴ്സ് കോൺഗ്രസ് നൽകിയ ലിസ്റ്റിൽ നിന്ന് എന്ന പരാമർശത്തിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയതായി പി രാജീവ് പറഞ്ഞു.മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തി. ചട്ടപ്രകാരം എ ജി നൽകിയ ലിസ്റ്റിൽ നിന്നാണ് പ്ലീഡർമാരെ നിയമിക്കേണ്ടത്. പകരം സംഘടന നൽകിയ ലിസ്റ്റിൽ നിന്നും അഭിഭാഷകരെ നിയമിച്ചത് ഭരണഘടനാ ലംഘനമാണെന്നും പി രാജീവ് പറഞ്ഞു. പ്രതിപക്ഷത്തെ വിമർശിക്കാൻ കാണിക്കുന്ന താൽപര്യം നിയമങ്ങൾ പാലിക്കാൻ കാണിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.The post പ്ലീഡർ നിയമന വിവാദം; സംഘപരിവാറുകാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിരങ്ങുകയാണെന്ന് മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.