കൊച്ചി| കേരളത്തിലെ ലഹരി മാഫിയയെ ഉന്മൂലനം ചെയ്യുന്നതിനായി പോലീസും എക്‌സൈസും വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ പൂര്‍ണ പിന്തുണ. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി.ഓപ്പറേഷന്‍ തൂഫാന് വിജയ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ലഹരി വിരുദ്ധ ബോധവത്കരണത്തിനായി കൊച്ചിയിലേക്ക് എത്തുമെന്നും വിജയ് വ്യക്തമാക്കി. കേരള പോലീസിനൊപ്പം തമിഴ്‌നാട് പോലീസും ലഹരി വിരുദ്ധ പദ്ധതികള്‍ക്ക് സഹകരിക്കാനും രമേശ് ചെന്നിത്തലയും വിജയ്‌യും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായി.ലഹരി കടത്തിനെതിരെ അന്തര്‍സംസ്ഥാന തലത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനായി കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഡി ജിപിമാരുമായി നേരത്തെ സംസാരിച്ചതായും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായും ചെന്നിത്തല വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.Content Highlights:Tamil Nadu CM Vijay pledged full support to Kerala’s anti-drug initiative Operation Toofan. This followed a meeting with Kerala Home Minister Ramesh Chennithala in Chennai. Vijay will soon visit Kochi to promote drug awareness, strengthening interstate police cooperation.