ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു.

Wait 5 sec.

ബ്രിസ്ബെയ്ന്‍| ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. ജൈഡന്‍ ജോ സാനി (17) യാണ് മരിച്ചത്. ജൈഡന്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിര്‍ദിശയില്‍  നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ജൈഡനെ ഉടന്‍ തന്നെ റോയല്‍ ബ്രിസ്ബെയ്ന്‍ ആന്‍ഡ് വിമന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന 55കാരന് പരുക്കേറ്റിട്ടില്ല. അപകടത്തില്‍ ക്വീന്‍സ്ലന്‍ഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Content Highlights:A 17-year-old Malayali student, Jaiden Joe Sani, died in an accident in Queensland, Australia. The electric bike he was riding collided with an oncoming car. Despite being rushed to the Royal Brisbane and Women’s Hospital with severe injuries, he passed away.