മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് മുസ്ലിം വിദ്യാർഥികളെ മോഷണക്കുറ്റം ആരോപിച്ച് വൈദ്യുതി തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവം വിവാദമാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് നടപടിക്കെതിരെയും വ്യാപക പ്രതിഷേധം ഉയർന്നു.ജൂലൈ പത്തിന് ലാത്തൂർ ജില്ലയിലെ റെണാപൂർ താലൂക്കിലെ ഖറോള ഗ്രാമത്തിലാണ് സംഭവം നടന്നത്. 13 മുതൽ 15 വയസ് വരെ പ്രായമുള്ള മൂന്ന് മുസ്ലിം വിദ്യാർഥികളെയാണ് വൈദ്യുതി വയർ മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം യുവാക്കൾ വൈദ്യുതി തൂണിൽ കെട്ടിയിട്ട് ബെൽറ്റും വൈദ്യുതി വയറും പൈപ്പും ഉപയോഗിച്ച് ക്രൂരമായി മർദിച്ചതെന്നാണ് പരാതി. ആക്രമണ ദൃശ്യങ്ങൾ പ്രതികളിൽ ഒരാൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.ALSO READ: മിണ്ടിയാൽ കേസെടുക്കും… E20 പെട്രോൾ വിവാദം; ഗഡ്കരിക്കെതിരെ വ്യാജവിവരം പ്രചരിപ്പിച്ചെന്നാരോപിച്ച് യൂട്യൂബ‍ർക്കെതിരെ കേസ്മക്കളെ തൂണിൽ കെട്ടിയിട്ട് മർദിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതിക്രൂരമായാണ് മർദിച്ചതെന്ന് ഇവർ ആരോപിച്ചു. അതേസമയം സംഭവത്തിൽ ആദ്യം ആക്രമണത്തിനിരയായ വിദ്യാർഥികൾക്കെതിരെയാണ് പൊലീസ് മോഷണ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ വീഡിയോ പുറത്തുവന്നതും പൊതുജനരോഷം ശക്തമായതോടെയും ആക്രമണത്തിൽ പങ്കെടുത്തവർക്കെതിരെയും പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.The post മഹാരാഷ്ട്രയിൽ മോഷണക്കുറ്റം ആരോപിച്ച് വിദ്യാർഥികള്ക്ക് ക്രൂരമർദനം; വ്യാപക പ്രതിഷേധം appeared first on Kairali News | Kairali News Live.