പ്രഭാസ് – കിംഗ് ഖാൻ – മോഹൻലാൽ: വീണ്ടുമൊരു ക്ലാഷ്

Wait 5 sec.

2023 ഡിസംബർ മാസത്തിന് ശേഷം മറ്റൊരു സൂപ്പർതാര ക്ലാഷ് റിലീസിന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ സിനിമാലോകം. സൂപ്പർതാരങ്ങളായ ഷാറൂഖ് ഖാൻ, മോഹൻലാൽ, പ്രഭാസ് എന്നിവരുടെ സിനിമകളാണ് വീണ്ടും ക്ലാഷ് റിലീസിനൊരുങ്ങുന്നത്.പ്രഭാസിന്റെ സലാർ, ഷാറൂഖ് ഖാന്റെ ഡങ്കി, മോഹൻലാലിന്റെ നേര് എന്നീ സിനിമകൾ 2023 ഡിസംബറിലാണ് റിലീസ് ചെയ്തത്. സമാനമായി 2026 ഡിസംബറിലും ഈ മൂന്ന് സൂപ്പർതാരങ്ങൾ ഒരുമിക്കുകയാണ്.സീതാ രാമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രഭാസ് നായകനായ ഫൗസി. 2026 ഡിസംബർ മൂന്നിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഷാറൂഖ് ഖാൻ നായകനായ കിംഗ്, തുടരും എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം തരുൺ മൂർത്തി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അതിമനോഹരം എന്നിവ ഡിസംബർ 24 ന് ക്രിസ്തുമസ് റിലീസായിരിക്കും.Also Read: ‘നാ റെഡി താ വരവാ… ‘; കാത്തിരിപ്പുകൾ അവസാനിച്ചു; ജനനായകൻ തീയേറ്ററുകളിൽ എത്തുന്നു2023 ൽ പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാറിൽ പ്രഭാസും പൃഥ്വിരാജ് സുകുമാരനുമാണ് കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചത്. ഏകദേശം 270 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം ലോകമെമ്പാടുമായി 600 കോടി മുതൽ 702 കോടി വരെയാണ് കളക്ഷൻ നേടിയതെന്ന് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രം എന്ന ഖ്യാതിയും സലാറിന് സ്വന്തമാണ്.രാജ്കുമാർ ഹിരാനിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി ഡിസംബറിൽ തന്നെ റിലീസ് ചെയ്ത’ഡങ്കി’ (Dunki) ബ്ലോക്ക്ബസ്റ്റർ വിജയമായിരുന്നു. ഏകദേശം 470.6 കോടി രൂപയാണ് ആഗോളതലത്തിൽ കളക്ട് ചെയ്തതായാണ് കണക്കാക്കുന്നത്.Also Read: ശബ്ദം തേടിച്ചെന്നു ആള് മൊത്തമായി എത്തി; റെഡ് ചില്ലീസിൽ ലാലേട്ടനെത്തിയ കഥ, സിനിമ നേരിട്ട വെല്ലുവിളിയും: ഷാജി കൈലാസ്2023 ൽ മോഹൻലാലിന്റെ വൻതിരിച്ചുവരവ് ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര്. തുടർച്ചയായി ഇറങ്ങിയ സിനിമകളുടെ പരാജയം മോഹൻലാൽ ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുമ്പോഴാണ് നേര് പുറത്തിറങ്ങുന്നത്. സിനമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ലോകമെമ്പാടുമായി ഏകദേശം 86 കോടിയോളം കളക്ഷൻ നേടിയ ഈ ചിത്രം, ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ മലയാള ചിത്രമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്.സിനിമാ മേഖലയ്ക്ക് വലിയ ആവേശമേകിയ 2023 ലെ ഇതേ ക്ലാഷ് റിലീസ് 2026 ലും ആവർത്തിക്കുമ്പോൾ ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലാണ്.The post പ്രഭാസ് – കിംഗ് ഖാൻ – മോഹൻലാൽ: വീണ്ടുമൊരു ക്ലാഷ് appeared first on Kairali News | Kairali News Live.