വേലിക്കകത്ത് വീടിൻ്റെ ഗേറ്റ് എപ്പോഴും തുറന്നു തന്നെ; ഇത് വിപ്ലവ സൂര്യൻ്റെ ഓർമകളുറങ്ങുന്ന മണ്ണ്

Wait 5 sec.

വിപ്ലവ നായകൻ വി.എസ് അചുതാനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഏതാണ്ട് ഒരു വർഷമാകുന്നുവെങ്കിലും, ആലപ്പുഴയിലെ അദ്ദേഹത്തിൻ്റെ വേലിക്കകത്ത് വീട്ടിൽ ഇന്നും ആ വിപ്ലവ വീര്യം തുടിക്കുന്നുണ്ട്. വിഎസിൻ്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും വ്യക്തമാക്കുന്ന ചിത്രങ്ങൾ ഈ വീടിൻ്റെ ചുവരുകളിൽ നമുക്ക് കാണാൻ സാധിക്കും.ലളിതകല അക്കാദമിയും മറ്റ് ചിത്രകാരന്മാരും ചേർന്നാണ് വിഎസിൻ്റെ രാഷ്ട്രീയ – വ്യക്തി ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ എൽപി സ്കൂൾ കാലഘട്ടം മുതൽ പുന്നപ്ര-വയലാർ സമരം തുടങ്ങി കേരളം ചർച്ച ചെയ്ത പ്രധാന സമരങ്ങളെല്ലാം ഈ ചുവരുകളിൽ കാണാം. അച്ഛൻ്റെ ജീവിതത്തെ ഇത്രയും ഹൃദയസ്പർശിയായി ചിത്രീകരിച്ചിരിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ് ലഭിക്കുന്നതെന്ന് മകൻ അരുൺകുമാർ പറയുന്നു.വിഎസിനെ സ്നേഹിക്കുന്നവർക്കായി വേലിക്കകത്ത് വീടിൻ്റെ ഗേറ്റ് എപ്പോഴും തുറന്നുകിടക്കുകയാണ്. അദ്ദേഹത്തിൻ്റെ മരണശേഷം നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഖാക്കളും സുഹൃത്തുക്കളും കുടുംബസമേതം ഇപ്പോഴും ഈ വീട്ടിലേക്ക് ഒഴുകിയെത്തുന്നു. നിലവിൽ വീടിനോട് ചേർന്ന് വിഎസിൻ്റെ സ്മൃതി മണ്ഡപത്തിൻ്റെ പണികൾ ദ്രുതഗതിയിൽ നടക്കുകയാണെന്ന് അരുൺകുമാർ പറയുന്നു. അദ്ദേഹത്തിൻ്റെ ഒരു പ്രതിമ സ്ഥാപിക്കാനും ആഗ്രഹമുണ്ടെന്ന് അരുൺകുമാർ പറഞ്ഞു.Also Read: ഇന്നും ഇരുട്ടത്ത് ഇരിക്കണം; സംസ്ഥാനത്ത് പവർകട്ട് തുടരുംസ്വാതന്ത്ര്യ സമര കാലഘട്ടം മുതൽ നീതിക്ക് വേണ്ടിയും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയും പോരാടിയ വിഎസ് എന്ന വിപ്ലവകാരിയെ കുറിച്ച് അറിയാത്ത പുതുതലമുറയ്ക്ക് പോലും അദ്ദേഹത്തിൻ്റെ ജീവിതം മനസിലാക്കാൻ ഈ ചിത്രങ്ങൾ സഹായകമാകും.The post വേലിക്കകത്ത് വീടിൻ്റെ ഗേറ്റ് എപ്പോഴും തുറന്നു തന്നെ; ഇത് വിപ്ലവ സൂര്യൻ്റെ ഓർമകളുറങ്ങുന്ന മണ്ണ് appeared first on Kairali News | Kairali News Live.