ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറി ദൃശ്യം 3

Wait 5 sec.

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ഹിറ്റ് രസക്കൂട്ടുമായി എത്തിയ ‘ദൃശ്യം 3’യും വൻ വിജയമാണ് ബോക്സോഫീസിൽ നേടിയത്. ഒന്നും രണ്ടും ഭാ​ഗത്തിന്റെ പ്രപതീക്ഷകളുടെ അമിതഭാരവുമായി എത്തിയ ചിത്രം കോടികളാണ് തിയേറ്ററുകളിൽ നിന്ന് വാരിക്കൂട്ടിയത്. ഇപ്പോഴിതാ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി ദൃശ്യം മാറിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീതിയാർജിച്ച ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയാണ് ദൃശ്യം എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ദൃശ്യം 3’ റെക്കോർഡ് വേ​ഗത്തിലാണ് 100 കോടി ക്ലബിലെത്തിയത്. 2026ലെ ഏറ്റവും വലിയ ഹിറ്റായി ദൃശ്യം 3 മാറിയെന്നും സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 237.70 കോടിയാണ് ഈ ചിത്രം ആകെ നേടിയതെന്നാണ് വിവരം. ഇതോടെ ഈ വര്‍ഷത്തെ ഹൈയസ്റ്റ് ഗ്രോസിങ് മലയാളം സിനിമയെന്ന ടൈറ്റിൽ ദൃശ്യം 3 സ്വന്തമാക്കി. കേരളത്തില്‍ നിന്ന് മാത്രം 90.21 കോടിയാണ് ദൃശ്യം 3 നേടിയത്. കേരളത്തില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും വലിയ നാലാമത്തെ കളക്ഷന്‍ കൂടിയായിരുന്നു ഇത്. 128 കോടിയോളം നേടിയ വാഴ 2 ആണ് റാങ്കിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം ഒ.ടി.ടിയിലും ദൃശ്യം 3 സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.The post ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറി ദൃശ്യം 3 appeared first on ഇവാർത്ത | Evartha.