ആദ്യഘട്ട വെടിനിർത്തലിന് ശേഷം വലിയ യുദ്ധങ്ങൾക്ക് താത്കാലിക ശമനമുണ്ടായിരുന്നെങ്കിലും ഗാസയിപ്പോഴും അശാന്തിയുടെ മുനമ്പിലാണ്. ഇസ്രയേലിൻ്റെ ഇടയ്ക്കിടെയുള്ള ആക്രമണങ്ങൾ ഗാസയിൽ നിരവധി പേരേയാണ് കൊന്നു തള്ളിയത്. പേരിനൊരു വെടി നിർത്തൽ മാത്രമായി ഇത് ഒതുങ്ങുമ്പോൾ സാധാരണക്കാരുടെ ജീവിതം ഇപ്പോഴും ദുസഹമാണ്.ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ദമ്പതികളും ആറ് വയസ്സുകാരിയായ മകളും കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ ഫ്ലാറ്റിന് നേരെയുണ്ടായ വ്യോമാക്രമണത്തിലാണ് അബു ഖാസിം, ഭാര്യ അസ്മ, ഇവരുടെ മകൾ ഹബീബ എന്നിവർ കൊല്ലപ്പെട്ടത്. ഇവുരുടെ മകൻ പരുക്കുകളോടെ രക്ഷപ്പെട്ടു. ഹമാസ് കമാൻഡറെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം.Also read: യുഎസ് ആക്രമണങ്ങളിൽ അടുത്തിടെ മാത്രം 30ലധികം പൗരന്മാർ കൊല്ലപ്പെട്ടെന്ന് ഇറാൻഗാസ സിറ്റിയിലെ ഷെയ്ഖ് റദ്‌വാൻ പരിസരത്തുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ മറ്റൊരാൾ കൂടി കൊല്ലപ്പെട്ടു. ഒക്ടോബറിലെ വെടി നിർത്തലിന് ശേഷം 1100 സാധാരണക്കാർ ഗാസയിൽ കൊല്ലപ്പെട്ടു. ഇതേ കാലയളവിൽ ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു.The post ഗാസയിൽ ഇസ്രയേൽ ആക്രമണം; ദമ്പതികളും ആറുവയസുകാരിയായ മകളും കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.