ഗവ. പ്ലീഡർ നിയമനം; കെഎസ്‌യുവിനെ മുഖ്യമന്ത്രി തള്ളിയ സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം ലോ കോളേജിലെ മുൻ കെഎസ്‌യു പ്രവർത്തക

Wait 5 sec.

​ഗവ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിൽ കെഎസ്‌യു വിനെ മുഖ്യമന്ത്രി വിഡി സതീശൻ തള്ളിയ സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം ലോ കോളേജിലെ മുൻ കെഎസ്‌യു പ്രവർത്തക അപർണ കെ പ്രസന്നൻ. വിഡി സതീശ​ന്റെ പ്രസ്താവന വളരെ മനപ്രയാസത്തിലാക്കിയെന്ന് അപർണ ഫേസ്ബുക്കിൽ പറഞ്ഞു.ഈ വിഷയത്തിൽ കെഎസ്‌യു നിലപാട് അറിയിച്ചുകൊണ്ട് കെഎസ്‌യു പ്രവർത്തകരുടെ ആത്മാഭിമാനത്തെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ ഡോ. അലോഷ്യസ് സേവിയറിന് ചേർത്തുപിടിച്ചെന്നും അപർണ പറഞ്ഞു.Also Read: പവർകട്ടിൽ മുഖ്യമന്ത്രിക്കും പണികിട്ടി; വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി തടസംവിഡി സതീശ​ന്റെ ഈ പ്രസ്താവനക്ക് പിന്നാലെ കോൺ​ഗ്രസിനകത്തും കെഎസ്‌യുവിനകത്തും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഗവ. പ്ലീഡർ നിയമനത്തിൽ കെഎസ്‌യു യൂണിറ്റ് കമ്മിറ്റിക്ക് എന്താണ് കാര്യം എന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.The post ഗവ. പ്ലീഡർ നിയമനം; കെഎസ്‌യുവിനെ മുഖ്യമന്ത്രി തള്ളിയ സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം ലോ കോളേജിലെ മുൻ കെഎസ്‌യു പ്രവർത്തക appeared first on Kairali News | Kairali News Live.