ഇംഗ്ലണ്ടിനെ വീഴ്ത്തി മെസ്സിയും സംഘവും; ലോകകപ്പ് ഫുട്ബോളിൽ അർജന്റീന Vs സ്പെയിൻ ഫൈനൽ

Wait 5 sec.

അറ്റ്ലാന്റ | ഫിഫ ലോകകപ്പ് 2026 രണ്ടാം സെമി ഫൈനലിൽ ആവേശകരമായ തിരിച്ചുവരവിലൂടെ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അർജന്റീന ഫൈനലിൽ പ്രവേശിച്ചു. (world cup football semi final) അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ വിജയം. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഇംഗ്ലണ്ട് മുൻതൂക്കം പുലർത്തിയെങ്കിലും, അവസാന നിമിഷങ്ങളിൽ ലയണൽ മെസ്സിയുടെ മികവിൽ അർജന്റീന കളി തിരിച്ചുപിടിക്കുകയായിരുന്നു.മത്സരത്തിന്റെ 55 ആം മിനിറ്റിൽ മോർഗൻ റോജേഴ്സിന്റെ അസിസ്റ്റിലൂടെ ആന്തണി ഗോർഡൻ ഇംഗ്ലണ്ടിന് വേണ്ടി ഗോൾ നേടി അക്കൗണ്ട് തുറന്നു. തുടർന്ന് ഇംഗ്ലണ്ട് പ്രതിരോധം ശക്തമാക്കുകയും ലയണൽ മെസ്സിയെ തളച്ചിടുകയും ചെയ്തു. എന്നാൽ, മത്സരത്തിന്റെ 85ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽ എൻസോ ഫെർണാണ്ടസ് നേടിയ തകർപ്പൻ ലോങ്ങ് റേഞ്ച് ഗോളിലൂടെ അർജന്റീന സമനില പിടിച്ചു. തുടർന്ന് 92ാം മിനിറ്റിൽ മെസ്സിയുടെ ക്രോസിൽ നിന്ന് ലൗട്ടാരോ മാർട്ടിനെസ് വിജയഗോൾ സ്വന്തമാക്കിയതോടെ അർജന്റീന ഫൈനലിലേക്ക് മുന്നേറി. ഇംഗ്ലണ്ട് വിജയത്തിന് തൊട്ടടുത്ത് എത്തിയെങ്കിലും അവസാന നിമിഷത്തെ പിഴവുകൾ അവർക്ക് വിനയാകുകയായിരുന്നു.മത്സരത്തിൽ ഇംഗ്ലണ്ടിന്റെ എലിയറ്റ് ആൻഡേഴ്സൺ മഞ്ഞക്കാർഡ് (Yellow Card) കണ്ടു. അർജന്റീനയുടെ ലിസാന്ദ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, റോഡ്രിഗോ ഡി പോൾ എന്നിവരും മഞ്ഞക്കാർഡ് നേടി. പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിന്റെ ജോൺ സ്റ്റോൺസ്, റീസ് ജെയിംസ് എന്നിവർക്ക് കളം വിടേണ്ടി വന്നു. ഇംഗ്ലണ്ട് പരിശീലകൻ തോമസ് തുഷൽ ഐവാൻ ടോണി, മാർക്കസ് റാഷ്ഫോർഡ് തുടങ്ങിയ താരങ്ങളെ കളത്തിലിറക്കി സമനിലയ്ക്കായി ശ്രമിച്ചെങ്കിലും അർജന്റീനയുടെ പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ല. മത്സരത്തിലുടനീളം വാർ (VAR) പരിശോധനകളും ഹൈഡ്രേഷൻ ബ്രേക്കുകളും ഉണ്ടായിരുന്നു.ജയത്തോടെ തുടർച്ചയായ രണ്ടാം തവണയും ഫിഫ ലോകകപ്പ് ഫൈനലിൽ എത്തുന്ന അർജന്റീന സ്പെയിനെയാണ് ഫൈനലിൽ നേരിടുക. ഈ മാസം 20ന് ന്യൂയോർക്കിലെ ന്യൂജ െജഴ്സി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് ഫൈനൽ പോരാട്ടം. Content HighlightsSummary: Argentina reached the FIFA World Cup 2026 final after a dramatic 2-1 win over England. After falling behind, Enzo Fernandez equalized before Lionel Messi set up Lautaro Martinez for the late winner. Argentina will now face Spain in the final.