ഗ്യാന്‍വാപി, സംഭല്‍ മസ്ജിദ്: അനുരഞ്ജന നിര്‍ദേശം തള്ളി ഇരു വിഭാഗവും

Wait 5 sec.

ന്യൂഡല്‍ഹി | വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ്, മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദ്, സംഭലിലെ ശാഹി ജുമുഅ മസ്ജിദ് എന്നിവയുടെ മേല്‍ ഹിന്ദുത്വശക്തികള്‍ ഉന്നയിച്ച തര്‍ക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാനുള്ള സുപ്രീം കോടതി നിര്‍ദേശം തള്ളി ഹിന്ദു, മുസ്‌ലിം കക്ഷികള്‍. രാജ്യത്തെ നിരവധി കേസുകള്‍ മധ്യസ്ഥതയിലൂടെ തീര്‍പ്പാക്കുന്നതിന് സുപ്രീം കോടതിയുടെ പരിസരത്ത് ആഗസ്റ്റ് 21 മുതല്‍ 23 വരെ നടക്കുന്ന സമാധാന്‍ സമാരോഹ് എന്ന പേരിലുള്ള സ്പെഷ്യല്‍ ലോക് അദാലത്തിലേക്ക് മൂന്ന് കേസുകളും ശിപാര്‍ശ ചെയ്തിരുന്നു. സംഭാഷണത്തിനും ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തിനും സൗകര്യമൊരുക്കുന്നതിനുള്ള വേദിയായാണ് കേസുകള്‍ സമാധാന്‍ സമാരോഹിലേക്ക് ശിപാര്‍ശ ചെയ്തിരുന്നത്. ഏതൊരു പരിഹാരവും കക്ഷികളുടെ സമ്മതത്തെ ആശ്രയിച്ചിരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.എന്നാല്‍, മൂന്ന് കേസിലും ഇരുവിഭാഗവും മാധ്യസ്ഥ്യ ഒത്തുതീര്‍പ്പിനെ എതിര്‍ത്തു. നിയമപരമായ വാദം കേള്‍ക്കലിന്റെ അടിസ്ഥാനത്തില്‍ വിഷയം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ഗ്യാന്‍വാപി മസ്ജിദിന്റെ നടത്തിപ്പുകാരായ അഞ്ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി, സുപ്രീം കോടതിയുടെ മധ്യസ്ഥതയ്ക്കുള്ള നിര്‍ദേശം നിരസിച്ചതായി വ്യക്തമാക്കി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ഭരണകാലത്ത് പുരാതന ക്ഷേത്രത്തിന്റെ ഒരുഭാഗം തകര്‍ത്താണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചതെന്നാണ് ഹിന്ദുത്വവാദികളുടെ അവകാശവാദം. എന്നാല്‍, ഔറംഗസേബിന്റെ ഭരണത്തിന് മുമ്പുള്ളതാണ് മസ്ജിദെന്നും കാലക്രമേണ അതില്‍ വിവിധ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നുമാണ് അഞ്ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി വ്യക്തമാക്കുന്നത്. ശാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്മഭൂമി ഭൂമിയിലാണ് നിര്‍മിച്ചതെന്ന് അവകാശപ്പെട്ട് ഹിന്ദുത്വവാദികള്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് ശ്രീകൃഷ്ണ ജന്മഭൂമി- ശാഹി ഈദ്ഗാഹ് മസ്ജിദ് തര്‍ക്കം ഉടലെടുത്തത്. മുഗള്‍ കാലഘട്ടത്തില്‍ പൊളിച്ചുമാറ്റിയ ക്ഷേത്രത്തിന് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്ന് അവകാശപ്പെട്ട് അഭിഭാഷകന്‍ ഹരി ശങ്കര്‍ ജെയിനും മറ്റ് ഏഴ് പേരും സമര്‍പ്പിച്ച ഹരജിയില്‍ നിന്നാണ് സംഭല്‍ മസ്ജിദ് കേസ് ഉടലെടുത്തത്. 2024 നവംബര്‍ 19ന്, സംഭലിലെ സിവില്‍ കോടതി ശാഹി ജുമുഅ മസ്ജിദില്‍ സര്‍വേ നടത്താന്‍ അഡ്വക്കറ്റ് കമ്മീഷണറെ നിയമിക്കുകയും കമ്മീഷന്‍ മസ്ജിദ് സന്ദര്‍ശിക്കാന്‍ എത്തിയത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു.Content Highlights:Both sides have officially rejected the reconciliation proposal regarding the Gyanvapi and Sambhal mosque disputes. The legal battle over these religious sites will continue to be contested in court. This decision intensifies the ongoing communal and legal debates surrounding the historic structures.