പ്രിയദർശിനി പദ്ധതിയിൽ സംസ്ഥാനത്തിന് പ്രതിമാസം 60 കോടി നഷ്ടം; സിപി ജോൺ

Wait 5 sec.

പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതോടെ സർക്കാരിന് പ്രതിമാസം 60 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി ​ഗതാ​ഗത വകുപ്പ് മന്ത്രി സിപി ജോൺ. 600 കോടി രൂപ ബജറ്ററി പ്രൊവിഷൻ ഉണ്ട്, അത് വാങ്ങിച്ചെടുത്താൽ മാത്രം മതിയെന്ന് സിപി ജോൺ കൂട്ടിച്ചേർത്തു.കേന്ദ്ര സർക്കാരിന്റെ പി.എം റാഹത്ത് പദ്ധതിക്ക് സംസ്ഥാനം ഉടൻ തുടക്കം കുറിക്കുമെന്ന് സിപി ജോൺ പറ‍ഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് 1.5 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണിത്.also read; ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് വിവാദം; തർക്കത്തിൽ അനാവശ്യമായി ഇടപെടരുത്, പോലീസിന് താക്കീതുമായി ഹൈക്കോടതിവാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് നൽകുന്ന അനുവാദങ്ങൾ ദുരുപയോഗം ചെയ്യരുത്. ബസ്സുകളിൽ വോക്കൽ എന്ന പേരിൽ സ്പീക്കറുകൾ പുറത്തുവച്ച് പ്രവർത്തിക്കുന്നു. ഇതുമൂലം അപകടങ്ങൾ ഉണ്ടാകുന്നു. വോക്കൽ വച്ച വാഹനങ്ങൾ ഉടൻ അഴിച്ചുമാറ്റിക്കോളൂ. അല്ലാത്തപക്ഷം അവ കണ്ടുകെട്ടുമെന്നും സിപി ജോൺ വ്യക്തമാക്കി.The post പ്രിയദർശിനി പദ്ധതിയിൽ സംസ്ഥാനത്തിന് പ്രതിമാസം 60 കോടി നഷ്ടം; സിപി ജോൺ appeared first on Kairali News | Kairali News Live.