‘വിദ്യാർത്ഥികളെ ഗവൺമെൻ്റ് ഇരുട്ടിൽ നിർത്തുന്നു’: ലോ എൻട്രൻസ് ഫലപ്രഖ്യാപനത്തിലെ വീഴ്ചയിൽ എം ശിവപ്രസാദ്

Wait 5 sec.

ഇരുണ്ട കാലം യുഡിഎഫ് അധികാരത്തിലെത്തി 2 മാസത്തിനകം വിദ്യാഭ്യാസ മേഖലയിലും നിഴൽ വീഴ്‌തുന്നുവെന്ന് എം ശിവപ്രസാദ്. സിഇഇ നടത്തിയ ആയിരകണക്കിന് വിദ്യാർത്ഥികൾ എഴുതിയ കേരള ലോ എൻട്രൻസ് (5 & 3 ഇയർ) പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും ശിവപ്രസാദ് പറഞ്ഞു. ആദ്യം പുറത്ത് വന്ന റാങ്ക് ലിസ്റ്റ് വ്യാപക പരാതിയും പ്രതിഷേധവും ഉണ്ടായപ്പോൾ പിൻവലിച്ച് പുതിയത് ഇറക്കി. പുതുക്കിയ റാങ്ക് ലിസ്റ്റും അപാകതകൾ നിറഞ്ഞതാണെന്നും മുൻ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തയ്യാറാക്കിയതെന്ന് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ വീണ്ടും പരാതികൾ ഉയർത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.ലോ കോളേജ് പ്രവേശനം പ്രതീക്ഷിച്ചിരിക്കുന്ന നിരവധി വിദ്യാർത്ഥികളെയാണ് ഈ ഗവൺമെൻ്റ് സംവിധാനം ഇരുട്ടിൽ നിർത്തുന്നത്. ആർക്കുവേണ്ടിയാണ് വിദ്യാർത്ഥികളുടെ റാങ്ക് ഒരോ ദിവസവും തകിടം മറിക്കുന്നതെന്ന് സിഇഇയും ഗവൺമെൻ്റും വ്യക്തമാക്കണമെന്ന് ശിവപ്രസാദ് പറഞ്ഞു.Also Read: പ്രിയദർശിനി പദ്ധതിയിൽ സംസ്ഥാനത്തിന് പ്രതിമാസം 60 കോടി നഷ്ടം; സിപി ജോൺ10ാം ക്ലാസ് പരീക്ഷ ഫലം പല തവണ പ്രസിദ്ധീകരിച്ച അബ്ദുൾ റബിൻ്റെ ആ ദുഷ്പാരമ്പര്യത്തിൻ്റെ തുടർച്ച അധികാരത്തിലെത്തി രണ്ട് മാസത്തിനകം ഉണ്ടാവുന്നത് ആ ഇരുണ്ട കാലം വിദ്യാഭ്യാസത്തെയും വിഴുങ്ങും എന്ന ഭീതി വിദ്യാർത്ഥികളിൽ ഉണ്ടാകുന്നതായി ശിവപ്രസാദ് പറഞ്ഞു. ദയവുചെയ്ത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ തകർത്ത് തരിപ്പണമാക്കരുതെന്നും ശിവപ്രസാദ് വിമർശിച്ചു.The post ‘വിദ്യാർത്ഥികളെ ഗവൺമെൻ്റ് ഇരുട്ടിൽ നിർത്തുന്നു’: ലോ എൻട്രൻസ് ഫലപ്രഖ്യാപനത്തിലെ വീഴ്ചയിൽ എം ശിവപ്രസാദ് appeared first on Kairali News | Kairali News Live.