ദൂദ്‌സാഗരിലേക്ക് ഒരു യാത്ര പോയാലോ

Wait 5 sec.

എല്ലാവരുടെ ബാക്കറ്റ് ലിസ്റ്റിലുള്ള ഒരു സ്ഥലമാണ് ഗോവ. കൂടാതെ ഗോവ എന്ന് കേൾക്കുമ്പോൾ ഭൂരിഭാഗം പേരുടെ മനസ്സിൽ തെളിയുന്നത് തിരക്കേറിയ ബീച്ചുകളും വർ‍ണ്ണാഭമായ പാർട്ടികളുമാണ്. എന്നാൽ അതിനപ്പുറം സഹ്യപർവ്വത നിരകളുടെ ഹൃദയഭാഗത്ത് ഗോവയുടെ വന്യവും ശാന്തവുമായ മറ്റൊരു മുഖം ഒളിഞ്ഞിരിപ്പുണ്ട്. അതാണ് പ്രശസ്തമായ ദൂദ്‌സാഗർ വെള്ളച്ചാട്ടം. എപ്പോഴെങ്കിലും കേട്ടിട്ടുണ്ട് ഇങ്ങനത്തെ വെള്ളച്ചാട്ടത്തെ പറ്റി. ഹിന്ദിയിൽ ദൂദ്‌യെന്നാൽ പാൽ എന്നാണ് അർത്ഥമാക്കുന്നത്.300 മീറ്റർ ഉയരത്തിൽ നിന്ന് നാല് തട്ടുകളിലായി താഴേക്ക് പതിക്കുന്ന ജലപ്രവാഹം. ദൂരെ നിന്ന നോക്കുന്നവർക്ക് പാലിന്റെ കടൽ ആകാശത്തുനിന്ന് ഒഴുകി വരുന്നതുപോലെ തോന്നിപ്പിക്കുന്നു. അത്രയ്ക്ക് ഭം​ഗിയാണ് ഈ വെള്ളച്ചാട്ടത്തിന്. മഹാവീർ വന്യജീവി സങ്കേതത്തിന്റെ വന്യതയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ കാഴ്ച ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. എന്നാൽ കാണുന്നത് പോലെ അത്ര എളുപ്പമല്ല ദൂദ്‌സാഗറിലേക്കുള്ള യാത്ര. അതൊരു സാഹസികത കൂടിയാണ്. കുലെം അല്ലെങ്കിൽ കാസിൽ റോക്ക് എന്നീ പോയിന്റുകളിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ വനത്തിലൂടെയുള്ള ഓഫ്-റോഡ് ജീപ്പ് സഫാരി ഉൾപ്പെടുന്നു.ALSO READ :ശീതകാല പച്ചക്കറി ഗ്രാമത്തിലേക്ക് ഒരു യാത്ര പോയാലോപച്ചപ്പ് നിറഞ്ഞ കാട്ടുപാതകളും തെളിനീരൊഴുകുന്ന അരുവികളും മുറിച്ചുകടന്നുള്ള ഈ യാത്ര സഞ്ചാരികൾക്ക് മാറക്കാൻ കഴിയത്ത അനുഭവമാണ് നൽകുന്നത്.വെള്ളച്ചാട്ടത്തി​ന്റെ ഭം​ഗി മാത്രമല്ല മറിച്ച് അപൂർവ്വമായ സസ്യജാലങ്ങളെയും വിവിധയിനം കിളികളെയും വന്യമൃഗങ്ങളെയും കാണാനുള്ള അവസരവു കൂടിയാണ് ഈ യാത്ര. ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകതയെന്നത് അതിനു കുറുകെ നിർമ്മിച്ചിട്ടുള്ള റെയിൽവേ പാലമാണ്. ഈ മനോഹര വെള്ളച്ചാട്ടത്തി​ന്റെ പശ്ചാത്തലത്തിൽ ചൂളം വിളിച്ചു പോകുന്ന തീവണ്ടി ഏതൊരു ഫോട്ടോഗ്രാഫറെയും പ്രിയപ്പെട്ട കാഴ്ചയാണ്. ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.The post ദൂദ്‌സാഗരിലേക്ക് ഒരു യാത്ര പോയാലോ appeared first on Kairali News | Kairali News Live.