സാഹിത്യകാരൻ ഡോ.ഷൊർണൂർ കാർത്തികേയൻ അന്തരിച്ചു. 84ാം വയസിലായിരുന്നു അന്ത്യം. സാഹിത്യ അക്കാദമിയുടെ മുൻ അംഗമായ അദ്ദേഹം കേരളവർമ്മ, വിവേകാനന്ദ കോളേജുകളിലെ പ്രിൻസിപ്പലായിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം വിടവാങ്ങിയത്.വെള്ളിയാഴ്ച വൈകിട്ട് നാലിന് ഷൊർണൂർ ശാന്തിതീരത്ത് വെച്ചാണ് സംസ്കാരം നടക്കുക. 94 പുസ്തകങ്ങൾ എഴുതിയ അദ്ദേഹത്തിന് നാൽപതോളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.Also Read: നെന്മാറ ഇരട്ടകൊലപാതക കേസ്; ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച്ച പ്രഖ്യാപിക്കുംപരേതയായ ഡോ. വി രാജമ്മയാണ് ഭാര്യ. മകൻ: ആശിഷ് കാർത്തിക് (ഗവ. മെഡിക്കൽ കോളേജ്, തൃശൂർ). മരുമകൾ: ഡോ. ദിവ്യ ആശിഷ് (ഗവ. മെഡിക്കൽ കോളേജ്, തൃശൂർ). ആദ്യ, അതിഥി എന്നിവരാണ് പേരക്കുട്ടികൾ. രവി പുഷ്പഗിരി സഹോദരനാണ്.The post സാഹിത്യകാരൻ ഡോ.ഷൊർണൂർ കാർത്തികേയൻ അന്തരിച്ചു appeared first on Kairali News | Kairali News Live.