കള്ളാടിയോട് മുഖം തിരിച്ച് സർക്കാർ; സ്ഥലം എംപി ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്ന് ദുരന്തബാധിതർ

Wait 5 sec.

കള്ളാടി ദുരന്ത ബാധിതരോട് സർക്കാരിന്റെ ക്രൂരത. സർക്കാരിൽ നിന്ന് ചികിത്സാസഹായം ഒന്നും ലഭിച്ചില്ലെന്ന് ദുരന്തത്തിൽ ബാധിതർ. ടാങ്കർ ലോറിക്കടിയിൽ നിന്നും വലിച്ചെടുത്ത കൂടമാൾ ഇപ്പോഴും ചികിത്സയിലാണ്. സ്ഥലം എംപി ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്ന് തോട്ടം തൊഴിലാളികൾ പറ‍ഞ്ഞു.കള്ളാടി മണ്ണിടിച്ചിൽ ഉണ്ടായി ഇത്ര ദിവസങ്ങളായിട്ടും വയനാട് എം പി പ്രിയങ്കാ ​ഗാന്ധി അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് ദുരന്തബാധിതരുടെ പ്രതികരണം. വയനാട് എംപി പ്രിയങ്ക ഗാന്ധി കള്ളാടി ദുരന്ത മേഖല സന്ദർശിക്കാത്തതിൽ ന്യായീകരണവുമായി മന്ത്രി ടി സിദ്ദിഖ് രം​ഗത്ത് വന്നിരുന്നു. സാന്നിധ്യം വേണമെന്നില്ല മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നു എന്നാണ് വിഷയത്തിൽ ടി സിദ്ദിഖ് പ്രതികരിച്ചത്.also read; വൈദ്യുതി പ്രതിസന്ധി; ഇല്ലാത്ത പ്രതിസന്ധി ഉണ്ടാക്കി സർക്കാർ സ്വകാര്യമേഖലയ്ക്ക് കടന്നു വരാനുള്ള അവസരമൊരുക്കുന്നു: എംഎം മണിഉത്തർപ്രദേശ്‌, ഹിമാചൽ പ്രദേശ്‌, ജാർഖണ്ഡ്‌, ബിഹാർ, മധ്യപ്രദേശ്‌, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ദുരന്തത്തിൽ മരിച്ചത്. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള എട്ടുപേർക്ക്‌ പരിക്കുമേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുമാണ്.The post കള്ളാടിയോട് മുഖം തിരിച്ച് സർക്കാർ; സ്ഥലം എംപി ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്ന് ദുരന്തബാധിതർ appeared first on Kairali News | Kairali News Live.