തൃശൂര്‍| ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിന് മുമ്പ് വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് കെ എസ് ഇ ബി ജീവനക്കാരന് മര്‍ദനം. മാള അന്നമനട കെ എസ് ഇബി ഓഫീസിലെ ജീവനക്കാരനാണ് മര്‍ദനമേറ്റത്. കെ എസ് ഇബിയിലെ താല്‍ക്കാലിക ജീവനക്കാരന്‍ നിധിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന മര്‍ദിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 33 കെവി സബ്‌സ്റ്റേഷനിലാണ് ആക്രമണം നടന്നത്.അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിന് മുമ്പ് അന്നമനടയില്‍ വൈദ്യുതി മുടങ്ങിയിരുന്നു. പിന്നാലെ ഓഫീസിലെത്തിയ സംഘം ജീവനക്കാരെ അസഭ്യം പറയുകയും പിന്നാലെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. പരുക്കേറ്റ നിധിനെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മാള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.Content Highlights:A temporary KSEB employee named Nithin was brutally assaulted by a group of youths at the Annamanada office in Mala. The attack occurred following a power outage right before the World Cup semifinal match between Argentina and England. Mala police have registered a case after CCTV footage emerged.