‘ഇന്ദിരാകട്ടി‘ൽ ബോറടിച്ചിരിക്കുന്നവർ ‘നിഴൽ രൂപങ്ങൾ’ ഉണ്ടാക്കി അയക്കൂ, ‘2 പെട്ടി മെഴുകുതിരികൾ’ സമ്മാനം: വേറിട്ട മത്സരവുമായി ഡിവൈഎഫ്ഐ

Wait 5 sec.

കഴിഞ്ഞ 10 വർഷക്കാലം കേരളം മറന്ന പവർക്കട്ടാണ് അധികാരത്തിലേറി ചുരുങ്ങിയ സമയംകൊണ്ടുതന്നെ യുഡിഎഫ് സർക്കാർ തിരികെകൊണ്ടുവന്നത്. ഒരു മണിക്കൂറിലധികമാണ് പവർക്കട്ട്. ഇപ്പോഴിതാ വേറിട്ട പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ.പവർ കട്ട് സമയത്ത് വീടുകളിൽ ബോറടിച്ചിരിക്കുന്നവർക്ക് ‘നിഴൽ രൂപങ്ങൾ’ നിർമിച്ച് സമ്മാനം നേടാനുള്ള മത്സരമാണ് ഡിവൈഎഫ്ഐ ഒരുക്കിയത്. ഡിവൈഎഫ്ഐ കുത്താളി മേഖല കമ്മിറ്റിയാണ് ഈ വേറിട്ട മത്സരത്തിന് പിന്നിൽ. ഇത് സംബന്ധിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്കിൽ പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. ‘ഇന്ദിരാകട്ട്‘ സമയങ്ങളിൽ വീടുകളിൽ ബോറടിച്ചിരിക്കുന്ന കുട്ടികളുടെ ഉന്മേഷം തിരികെക്കൊണ്ടുവരാൻ ഡിവൈഎഫ്ഐ കുത്താളി മേഖല കമ്മിറ്റി ‘നിഴൽ രൂപങ്ങൾ’ എന്ന വേറിട്ട മത്സരം ഒരുക്കുന്നതായി അദ്ദേഹം കുറിച്ചു. ഇനിയങ്ങോട്ട് പവർക്കട്ട് എപ്പോൾ വരെ തുടരുമെന്ന് മന്ത്രിക്ക്‌ പോലും ഉറപ്പുപറയാനാകാത്ത സാഹചര്യത്തിൽ, ഇരുട്ടിനെപ്പോലും കലയാക്കി മാറ്റാൻ നമ്മുടെ കുട്ടികൾക്ക് ഇതൊരു അടിപൊളി അവസരമായിരിക്കുമെന്നും വി കെ സനോജ് പറഞ്ഞു.പോസ്റ്റ് ഇങ്ങനെ:‘ഇന്ദിരാകട്ട്‘ സമയങ്ങളിൽ വീടുകളിൽ ബോറടിച്ചിരിക്കുന്ന കുട്ടികളുടെ ഉന്മേഷം തിരികെക്കൊണ്ടുവരാൻ ഡിവൈഎഫ്ഐ കുത്താളി മേഖല കമ്മിറ്റി ഒരു വേറിട്ട മത്സരം ഒരുക്കുന്നു: ‘നിഴൽ രൂപങ്ങൾ’.പവർ കട്ട് സമയങ്ങളിൽ നിങ്ങളോ നിങ്ങളുടെ വീട്ടിലെ കുട്ടികളോ മൊബൈൽ ഫ്ലാഷിലോ മെഴുകുതിരി വെട്ടത്തിലോ ചുവരുകളിൽ വിരിയിക്കുന്ന നിഴൽ രൂപങ്ങൾ ക്യാമറയിൽ പകർത്തി കൂത്താളി മേഖലാ കമ്മിറ്റിക്ക്‌ അയക്കൂ. അയക്കേണ്ട വാട്സ്‌ആപ്പ് നമ്പർ: 7356801149.ഇരുട്ടിലും വിരിയുന്ന ആ സർഗ്ഗാത്മകതയ്ക്ക്, പവർ കട്ട് സമയങ്ങളിൽ ഏറ്റവും ഉപകാരപ്രദമാകുന്ന‘2 പെട്ടി മെഴുകുതിരികൾ’ സമ്മാനമായി നേടാം..! ഇനിയങ്ങോട്ട് പവർക്കട്ട് എപ്പോൾ വരെ തുടരുമെന്ന് മന്ത്രിക്ക്‌ പോലും ഉറപ്പുപറയാനാകാത്ത സാഹചര്യത്തിൽ, ഇരുട്ടിനെപ്പോലും കലയാക്കി മാറ്റാൻ നമ്മുടെ കുട്ടികൾക്ക് ഇതൊരു അടിപൊളി അവസരമായിരിക്കും.#ഇരുണ്ടകാലംThe post ‘ഇന്ദിരാകട്ടി‘ൽ ബോറടിച്ചിരിക്കുന്നവർ ‘നിഴൽ രൂപങ്ങൾ’ ഉണ്ടാക്കി അയക്കൂ, ‘2 പെട്ടി മെഴുകുതിരികൾ’ സമ്മാനം: വേറിട്ട മത്സരവുമായി ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.