ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദൈനംദിന പാചക ആവശ്യങ്ങൾക്കായി എൽപിജി സിലിണ്ടറുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. എല്ലാ എൽപിജി സിലിണ്ടറുകളുടേയും മുകൾ ഭാഗത്ത് ഒരു കോഡ് നമ്പർ പ്രിന്റ് ചെയ്തിരിക്കുന്നത് നിങ്ങളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. ആ കോഡിന് പിന്നിലൊരു രഹസ്യമുണ്ട് എന്താണെന്നറിയാമോ?ഉപയോക്താക്കളുടെ സുരക്ഷയ്ക്കായാണ് ഈ കോഡുകൾ സിലിണ്ടറിൽ പ്രിന്റ് ചെയ്യുന്നത്. ഈ കോഡുകളുടെ തുടക്കത്തിൽ എഴുതിയിരിക്കുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ നാല് വ്യത്യസ്ത വിഭാഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. എ, ബി, സി, ഡി എന്നീ അക്ഷരങ്ങൾ ഒരു വർഷത്തിലെ നാല് പാദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.also read; ചാറ്റ്ജിപിടി ഉപയോഗിച്ച് മെഡിക്കൽ റിപ്പോർട്ടുകൾ വായിച്ചുമനസിലാക്കിയോ? ആരോഗ്യ വിദഗ്ധർ പറയുന്നത് അറിഞ്ഞോളൂഎ എന്ന അക്ഷരം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉപയോഗിക്കുമ്പോൾ ബി എന്ന അക്ഷരം അടുത്ത മൂന്ന് മാസങ്ങളെ അതായത് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളെ രേഖപ്പെടുത്തുന്നു. ജൂലൈ-സെപ്റ്റംബർ പാദത്തെ സി എന്ന അക്ഷരം കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. ഒക്ടോബർ- ഡിസംബർ പാദം ഡി എന്ന അക്ഷരം കൊണ്ടും രേഖപ്പെടുത്തുന്നു. ഉദാഹരണത്തിന്, എഴുതിയിരിക്കുന്ന കോഡ് A-21 എന്നാണെങ്കിൽ, അത് 2021 ജനുവരി, ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് മാസത്തെ സൂചിപ്പിക്കുന്നു.സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഇത്തരം കോഡുകൾ സിലിണ്ടറുകളിൽ പ്രിന്റ് ചെയ്തിരിക്കുന്നത്. ഇത് സിലിണ്ടറുകളുടെ നിർബന്ധിത സുരക്ഷാ പരിശോധനയ്ക്കുള്ള അവസാന തീയതിയാണ്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ ആയുസ് 15 വർഷമാണ്. ഈ സമയത്തിനുള്ളിൽ സിലിണ്ടറുകൾ രണ്ട് തവണ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കണം. ഡെലിവറി സ്വീകരിക്കുന്നതിന് മുൻപ് എപ്പോഴും കോഡ് പരിശോധിക്കുക. സമയപരിധി കഴി‍ഞ്ഞെങ്കിൽ മറ്റൊരു സിലിണ്ടർ ആവശ്യപ്പെടുക.The post എൽപിജി സിലിണ്ടറുകളുടെ മുകളിലെ കോഡ് കണ്ടിട്ടുണ്ടോ? അവ പരിശോധിക്കാതെ സിലിണ്ടർ സ്വീകരിക്കല്ലേ appeared first on Kairali News | Kairali News Live.