കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎൽ ഫാൻ ലീഗിന്റെ കോഴിക്കോട് ജില്ലാ മത്സരങ്ങളിൽ യുവ രാമനാട്ടുകര ക്രിക്കറ്റ് ക്ലബിന് കിരീടം. ഫൈനലിൽ കാപ്സ് നെവർമൈൻഡിനെ തോൽപ്പിച്ചാണ് യുവ രാമനാട്ടുകര ജേതാക്കളായത്. കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് മത്സരങ്ങൾ നടക്കുന്നത്.തിരുവനന്തപുരം ജില്ലയിലെ മത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കാപ്സ് നെവർമൈൻഡ് ആറ് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുവ രാമനാട്ടുകര 4.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.also read; സിന്നർ, ദ വിന്നർ; വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസിൽ കിരീടം നിലനിർത്തി ഇറ്റാലിയൻ താരം14 പന്തുകളിൽ അഞ്ച് സിക്സറടക്കം 34 റൺസുമായി പുറത്താകാതെ നിന്ന വിവേക് മോഹനനാണ് ടീമിന് വിജയം ഒരുക്കിയത്. വിവേക് തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്. മികച്ച ബാറ്ററും ടൂർണമെന്റിലെ താരവുമായി അഭിലാഷ് യു. എസ്. തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഹാദിയാണ് മികച്ച ബൗളർ. ആകെ 32 ടീമുകളാണ് ടൂർണ്ണമെൻ്റിൽ പങ്കെടുത്തത്.The post കെസിഎൽ ഫാൻ ലീഗ്; കോഴിക്കോട് ജില്ലയിൽ യുവ രാമനാട്ടുകര ക്രിക്കറ്റ് ക്ലബിന് കിരീടം appeared first on Kairali News | Kairali News Live.