എന്തിനാണ് ജീരകം വെക്കുന്നത് എന്നറിയാമോ

Wait 5 sec.

ഹോട്ടലിൽ നിന്ന് ​ഭക്ഷണം കഴിച്ച് ബിൽ കൊടുക്കുന്ന സമയത്ത് ബില്ലിങ് കൗണ്ടറിൽ ഒരു ചെറു പാത്രത്തിൽ ജീരകം ,പെരുംജീരകം വെച്ചേക്കുന്നത് കാണാം. നമ്മളിൽ ചിലർ അത് ഉപയോ​ഗിക്കാറുമുണ്ട്. എന്നാൽ അത് എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? എന്നാൽ അതിനുള്ള ഉത്തരമിതാ. പ്രധാനമായും റസ്റ്ററന്റുകളിൽ ഭക്ഷണത്തിന് ശേഷം ലഭിക്കാറുള്ള പെരുംജീരകം ദഹനത്തെ എളുപ്പമാക്കുന്നതിനൊപ്പം അമിതമായ ഗ്യാസ്, ബ്ലോട്ടിംഗ്തുടങ്ങിയ അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കുന്നു.കൂടാതെ, വായിലെ ദുർഗന്ധം അകറ്റി പുതുമ നൽകാനും ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും പെരുംജീരകത്തിന് പ്രത്യേക കഴിവുണ്ട്. കാരണം അതിന്റെ സ്വാഭാവികമായ സുഗന്ധം മൗത്ത് ഫ്രെഷ്നറായി പ്രവർത്തിക്കുന്നു. ഭക്ഷണത്തിന് ശേഷം 1 സ്പൂൺ ജീരകം അല്ലെങ്കിൽ പെരുംജീരകം കഴിക്കാം. അല്ലെങ്കിൽ ചൂടുവെള്ളത്തിൽ ഇട്ടു കുടിക്കാവുന്നതാണ്. അമിതമായി ഭക്ഷണം കഴിച്ചുവെന്ന് തോന്നാറുണ്ടോ എന്നാൽ പെരുംജീരകം ചായ പരീക്ഷിച്ചോളൂ. ഇതിലെ പ്രധാന ചേരുവകൾ പെരും ജീരകവും ഗ്രീൻ ടീയും മാത്രമാണ്. പെരുജീരകം ചേർത്ത ഈ ചായ കുടിച്ചാൽവളരെ പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കുന്നുALSO READ :അലാറം സ്നൂസ് ചെയ്യാറുണ്ടോ? പണിയാകും; ശരീരം ക്ഷീണിക്കും, പ്രശ്നങ്ങളേറെയാണ്…വെള്ളം തിളപ്പിച്ചതിലേക്ക് ഗ്രീൻ ടീയും പെരുജീരകവും ചേർത്താണ് ചായ തയാറാക്കുന്നത്. കുറച്ചു സമയത്തിന് ശേഷം അരിച്ചെടുത്തു ഉപയോഗിക്കാവുന്നതാണ്. പെരുംജീരകത്തിൽ അടങ്ങിയിട്ടുള്ള കാർമിനേറ്റിവ്, ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളും ഗ്രീൻ ടീയിലെ പ്രകൃതിദത്ത മൂലകങ്ങളും വയറിലെ അസ്വസ്ഥതകൾ ഒരു പരിധി വരെ കുറയ്ക്കുന്നു.The post എന്തിനാണ് ജീരകം വെക്കുന്നത് എന്നറിയാമോ appeared first on Kairali News | Kairali News Live.