കോഴിക്കോട്|സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച ഏഴ് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. സമസ്ത സെന്റിനറി സമ്മേളനത്തോടനുബന്ധിച്ച് മദ്‌റസാ വാര്‍ഷിക പരീക്ഷാ തിയ്യതികളില്‍ പുനഃക്രമീകരണം നടത്താന്‍ തീരുമാനിച്ചു. മലപ്പുറം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നിന്നും കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.മലപ്പുറം : മഅ്ദിനുല്‍ ഇസ്‌ലാം സുന്നി മദ്‌റസ വീമ്പൂര്‍ – മാര്യാട്, എം.ഡി.എസ്.ഇംഗ്ലീഷ് സ്‌കൂള്‍ പള്ളിപ്പടി-കാലടി, ആലപ്പുഴ: താജുശ്ശരീഅ: മദ്‌റസ ചെമ്പിശ്ശേരി-കായംകുളം, കൊല്ലം : നൂറുല്‍ ഇസ്‌ലാം മദ്‌റസ മദീനാമുക്ക് – ശാസ്താംകോട്ട, കര്‍ണാടക: ഖുര്‍റത്തു സാദാത്ത് സുന്നി മദ്‌റസ മുടത്തുനൂര്‍-ബെല്ലാരി, മസ്ദാര്‍ വെല്ലേജ് എജ്യു ഹബ് യര്‍ഡോണ-കൊപ്പള, ദാറുല്‍ ഹുദാ മദ്‌റസ കേരെകൊടി-തണ്ണീരുപന്തല്‍ ദക്ഷിണകന്നട എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഉപാധ്യക്ഷന്‍ കൊമ്പം മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് സാഹിബ് സ്വാഗതവും, സി.പി സൈതലവി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.അബൂ ഹനീഫല്‍ ഫൈസി തെന്നല, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഡോ. അബ്ദുല്‍ അസീസ് ഫൈസി, പ്രൊഫ. കെ.എം.എ റഹീം, എൻ.അലി അബ്ദുല്ല, അഡ്വ. എ.കെ ഇസ്മാഈല്‍ വഫ, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.Content Highlights:The Samastha Kerala Sunni Vidyabhyasa Board has approved seven new madrasas across Kerala and Karnataka. The board meeting held at Kozhikode Samastha Centre was inaugurated by Sayyid Ibraheemul Khaleel Al Bukhari. Madrasa annual exam dates have been rescheduled due to the Samastha Centenary conference.