ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സ് ; വിവിധ എൻജിനിയറിങ് ശാഖയിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

Wait 5 sec.

68-ാം മത് ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ച് തുടങ്ങി. വിവിധ എൻജിനിയറിങ് ശാഖയിലായി 380 ഒഴിവുകളാണ് ഉള്ളത്.സ്ത്രീകൾക്ക് 30 പുരുഷൻമാർക്ക് 350 എന്നിങ്ങനെയാണ് ഒഴിവുകൾ. ഓഗസ്റ്റ് 7 വരെ ഓൺലൈനായി അപേക്ഷിക്കവുന്നതാണ്.സിവിൽ ആർക്കിടെക്ചർ, ഇലക്ട്രോണിക് ആൻഡ് ടെലികോം, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഐടി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദ മാർ​കി​ന്റെ അടിസ്ഥനത്തിലാണ് അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്. കൂടാതെ അഞ്ച് ദിവസം നീണ്ടുനിൽകുന്ന എസ്.എസ്.ബി ഇ​ന്റർവ്യൂ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.ALSO READ :ബിരുദമുണ്ടോ? പ്രമുഖ ബാങ്കുകളിൽ ഉയർന്ന ശമ്പളത്തോടെയുള്ള ജോലി നേടാം, വേ​ഗം അപേക്ഷിച്ചോളൂബിഹാറിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കൂന്നവരെ ലെഫ്റ്റനന്റ് റാങ്കിലേക്ക് നിയമിക്കുന്നു.ജനറൽ വിഭാ​ഗത്തി​ന്റെ പ്രായപരിധി എന്നത് 20 മുതൽ 27 വരെയാണ്. എന്നാൽ വിധവകളുടെ വിഭാ​ഗത്തി​ന്റെ പ്രായ പരിധിയെന്നത് 35 വയസ്സാണ്. കൂടുതൽ വിവരങ്ങൾക്കായി www.joinindianarmy.nic.in വെബ്സൈറ്റ് സന്ദർശിക്കുക.The post ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സ് ; വിവിധ എൻജിനിയറിങ് ശാഖയിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു appeared first on Kairali News | Kairali News Live.