താര സംഘടന അമ്മയിലെ പ്രശ്നങ്ങളും വിവാദങ്ങളും തുടരുകയാണ്. അതേ സമയം ശ്വേതാ മേനോൻ്റെ ഹർജിയിൽ കക്ഷി ചേരാനുള്ള അൻസിബയുടെ അപേക്ഷയെ എതിർത്ത് ശ്വേതാ മേനോൻ. വിശദീകരണ പത്രിക നൽകാൻ ശ്വേതയ്ക്ക് കോടതി നിർദേശം നൽകി.ശ്വേതാ മേനോൻ്റെ ഹർജി നിലനിൽക്കില്ലെന്ന് രമേഷ് പിഷാരടി കോടതിയിൽ പറഞ്ഞു. എന്തുകൊണ്ട് നിലനിൽക്കില്ലെന്ന് വ്യക്തമാക്കി വിശദീകരണം നൽകാൻ രമേഷ് പിഷാരടിക്കും കോടതിയുടെ നിർദേശമുണ്ട്. ഹർജി പരിഗണിക്കുന്നത് എറണാകുളം മുൻസിഫ് കോടതി ഈ മാസം 27 ലേയ്ക്ക് മാറ്റിയിട്ടുണ്ട്. അതുവരെ അഡ്ഹോക്ക് കമ്മിറ്റിയുടെ സ്റ്റേ തുടരും.Also read: ചെറിയ പ്രായത്തിൽ ദേശീയ പുരസ്കാരം, ഓസ്കാർ നോമിനേഷനിൽ എത്തിയ ചിത്രത്തിലെ നടൻ; എന്നിട്ടും ഓട്ടോറിക്ഷക്കാരനാകേണ്ടി വന്ന താരത്തിന്റെ കഥഅമ്മ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ടാണ് ശ്വേതാ മേനോന്റെ ഹർജി നൽകിയിരുന്നത്. ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റി എന്ന സംവിധാനമില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കോടതി ഉത്തവര് വന്നതോടെ രമേശ് പിഷാരടി കൺവീനർ സ്ഥാനത്ത് നിന്നും രാജിവെക്കുകയും ചെയ്തിരുന്നു.The post ഹർജിയിൽ കക്ഷി ചേരാനുള്ള അൻസിബയുടെ അപേക്ഷയെ എതിർത്ത് ശ്വേതാ മേനോൻ appeared first on Kairali News | Kairali News Live.