നവകേരള യാത്രയിലെ ഗണ്‍മാന്‍മാരുടെ മര്‍ദനക്കേസ് അട്ടിമറി; എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടാന്‍ ഡിജിപി

Wait 5 sec.

തിരുവനന്തപുരം| നവകേരള യാത്രയിലെ ഗണ്‍മാന്‍മാരുടെ മര്‍ദനക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടാനൊരുങ്ങി ഡിജിപി. എസ്ഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടുന്നത്. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ചശേഷം റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. അജിത് കുമാറിനെതിരെ നടപടിക്ക് ഡിജിപി ശുപാര്‍ശ ചെയ്യുമെന്നും വിവരമുണ്ട്. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആദ്യ ഘട്ടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്നാണ് എസ്‌ഐടി കണ്ടെത്തിയത്. തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നെന്നും എസ്‌ഐടിയുടെ കണ്ടെത്തലില്‍ ഉണ്ടായിരുന്നു. എഡിജിപി അജിത് കുമാര്‍ പറഞ്ഞിട്ടാണ് തിരുത്തല്‍ നടത്തിയതെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്.Content Highlights:The SIT found attempts to sabotage the Navakerala Sadas gunman assault case involving former CM’s security. DGP is set to seek an explanation from ADGP MR Ajit Kumar based on these findings. The report will be forwarded to Home Minister Ramesh Chennithala, with recommendation for suspension.