പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആടി പെരുന്തിരമൃതു പൂ‍ജ ജൂലൈ 17ന്

Wait 5 sec.

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആനി കളഭത്തോട് അനുബന്ധിച്ചുള്ള ആടി പെരുന്തിരമൃതു പൂ‍ജ ജൂലൈ 17ന് ക്ഷേത്ര തന്ത്രിയുടെ കാർമ്മികത്വത്തിൽ നടക്കും. തുടർന്ന് കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകവും, തേൻ അഭിഷേകവും ഉണ്ടായിരിക്കുന്നതാണെന്നും ക്ഷേത്രത്തിൽ നിന്ന് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.അഭിഷേകം ചെയ്യുന്ന തേൻ, നെയ്യ് എന്നീ പ്രസാദങ്ങൾ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൻ്റെ നാലുനടകളിലുമുള്ള കൗണ്ടറുകൾ വഴി ശീട്ടാക്കി വാങ്ങാവുന്നതാണ്. അതേ ദിവസം ഭക്തജനങ്ങൾക്ക് വെളുപ്പിന് നിർമ്മാല്യദർശനം കഴിഞ്ഞ് രാവിലെ 06.30 മണി മുതൽ 07.00 മണി വരെയും ശേഷം രാവിലെ 09.30 മണി മുതൽ 10.30 മണി വരെ മാത്രമേ ദർശനം ഉണ്ടായിരിക്കുകയുള്ളൂവെന്നും പ്രസ്താവനയിൽ പറയുന്നു.വൈകുന്നേരം 4.30 മണി മുതൽ 6.15 മണി വരെ ദർശനവും തുടർന്ന് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ശ്രീഭൂതബലിയും 08.30 മണിയോടു കൂടി ശ്രീബലി എഴുന്നള്ളിപ്പും ഉണ്ടായിരിക്കുന്നതാണ്. അത്താഴ ശീവേലിക്ക് ശേഷം ദർശനം ഉണ്ടായിരിക്കുന്നതല്ല. കലശാഭിഷേക ദർശനസമയം രാവിലെ 8 മണി മുതൽ 9 മണിവരെ എക്സിക്യൂട്ടീവ് ഓഫീസർ പ്രസ്താവനയിലൂടെ അറിയിച്ചു.The post പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആടി പെരുന്തിരമൃതു പൂ‍ജ ജൂലൈ 17ന് appeared first on Kairali News | Kairali News Live.