കാലത്തിനപ്പുറം വീണ്ടും തരംഗമായി പീറ്റർ പാൻ കോളറുകൾ

Wait 5 sec.

പഴയകാല ഫാഷനുകൾ പുതിയ രൂപത്തിൽ തിരിച്ചെത്തുന്ന ഇന്നത്തെ കാലത്ത്, 90 കാലഘട്ടത്തിൽ തരംഗമായിരുന്ന പീറ്റർ പാൻ കോളറുകൾ വീണ്ടും ഫാഷൻ രം​ഗത്ത്. വസ്ത്രത്തിന്റെ കഴുത്തിന് ചുറ്റും പരന്നുകിടക്കുന്ന ഈ കോളറുകൾ വസ്ത്രങ്ങൾക്ക് ഒരു ക്ലാസിക് ലുക്ക് നൽകുന്നു. അമേരിക്കൻ നടിയായ മോഡ് ആഡംസ് 1905-ൽ അവതരിപ്പിച്ച പീറ്റർ പാൻ എന്ന നാടക കഥാപാത്രത്തിലൂടെയാണ് ഈ കോളറുകൾക്ക് പ്രശസ്തിയും ലഭിക്കുന്നത്.പ്രമുഖ ചിത്രകാരൻ ജോൺ വൈറ്റ് അലക്സാണ്ടറും ഭാര്യയും ചേർന്നാണ് ഈ കോളർ രൂപകൽപ്പന ചെയ്തത്. വൈകാതെ തന്നെ ഇത് കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സിൽ ഒരുപോലെ ഇടംപിടിച്ചു. ഫ്രോക്കുകൾക്ക് പുറമെ കുർത്തകൾ, ഷർട്ടുകൾ, സ്വെറ്ററുകൾ, ജാക്കറ്റുകൾ എന്നിവയ്‌ക്കൊപ്പമെല്ലാം പീറ്റർ പാൻ കോളറുകൾ മനോഹരമായി ഇണങ്ങുന്നു.ALSO READ :വില 4.75 കോടി രൂപ; വൈറലായി ഏർലിങ് ഹാലണ്ടിന്റെ ബാഗ് ശേഖരംവസ്ത്രത്തിന്റെ നിറത്തിന് വിപരീതമായ നിറത്തിലുള്ള കോളറുകൾ ഉപയോഗിക്കുന്നത് വസ്ത്രത്തിന് പ്രത്യേക ഭംഗി നൽകുന്നു. ഈ കോളറുകൾ സഹായാത്തോടെ ഓരോരുത്തർക്കും തങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് വസ്ത്രങ്ങൾ സ്റ്റൈൽ ചെയ്യാൻ കഴിയുന്നു.പ്രമുഖ വസ്ത്ര ബ്രാൻഡുകൾ മുതൽ വഴിയോര കച്ചവടക്കാർ വരെ ഈ സ്റ്റൈലിലുള്ള വസ്ത്രങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്.The post കാലത്തിനപ്പുറം വീണ്ടും തരംഗമായി പീറ്റർ പാൻ കോളറുകൾ appeared first on Kairali News | Kairali News Live.