മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന് പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം

Wait 5 sec.

ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം. പാണക്കാട് വെച്ചാണ് യോഗം നടക്കുക. മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് സാദിഖലി ശിഹാബ് തങ്ങൾ യോഗം വിളിച്ചത്.യോ​ഗത്തിൽ മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ച്ച ചർച്ച ചെയ്യും. കൂടാതെ, സ്റ്റാഫ് നിയമനം, പിഎം ശ്രീ അടക്കമുള്ള വിഷയങ്ങളും യോ​ഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. വിവാദം ഒഴിവാക്കാൻ പണക്കാട് ചായ സൽക്കാരം എന്ന പേരിലാണ് മന്ത്രിമാരെ വിളിപ്പിച്ചത്.Also: ഇന്റർനെറ്റും വാർത്താവിനിമയ സേവനങ്ങളും മുടക്കി; തിരുവനന്തപുരത്തെ വലച്ച് കെഎസ്ഇബിയുടെ അറ്റകുറ്റപ്പണികൾസ്റ്റാഫ് നിയമനങ്ങളിൽ ലീ​ഗ് മന്ത്രിമാർ തന്നിഷ്ടം കാണിക്കുന്നതായും പാർട്ടിയുടേയോ പോഷകസംഘടനകളുടേയോ അഭിപ്രായങ്ങൾ പരി​ഗണിക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു.The post മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന് പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം appeared first on Kairali News | Kairali News Live.