കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസിയിൽ അവശ്യ മരുന്നുകളില്ല. വിലകുറവിൽ ലഭിക്കുന്ന മരുന്നുകൾ ഇല്ലാത്തതിനാൽ പുറമേയുള്ള മെഡിക്കൽ ഷോപ്പുകളിൽ നിന്നും അധികം വില കൊടുത്ത് മരുന്നുകൾ വാങ്ങേണ്ട ഗതികേടിലാണ് നിർധനരായ രോഗികൾ.പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ പോലും കാരുണ്യ ഫാർമസിയിൽ നിന്നും ലഭിക്കുന്നില്ല. സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലേക്കാൾ 50 ശതമാനത്തോളം വിലക്കുറവിലാണ് കാരുണ്യ ഫാർമസിയിൽ നിന്നും മരുന്ന് ലഭിക്കുക. ഇത് വലിയ ആശ്വാസമായിരുന്നു നിർധനരായ രോഗികൾക്ക്. എന്നാൽ, ഇപ്പോൾ ആവശ്യമായ എല്ലാ മരുന്നും കാരുണ്യയിൽ നിന്നും ലഭിക്കാത്ത അവസ്ഥയാണ്.The post കോഴിക്കോട് കാരുണ്യ ഫാർമസിയിൽ അവശ്യ മരുന്നുകളില്ല; വലഞ്ഞ് രോഗികൾ appeared first on Kairali News | Kairali News Live.