പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; മാതാപിതാക്കളുടെ മൊഴിയെടുത്തു, ചികിത്സാ പിഴവ് ഉണ്ടായെന്ന് അച്ഛനും അമ്മയും

Wait 5 sec.

കണ്ണൂര്‍| പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ മാതാപിതാക്കളുടെ മൊഴിയെടുത്തു പോലീസ്. ആശുപത്രിയില്‍ നിന്ന് ചികിത്സാ പിഴവ് ഉണ്ടായെന്ന് അച്ഛനും അമ്മയും മൊഴി നല്‍കി. 12 മണിക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2 മണിക്ക് ശേഷമാണ് കാര്യമായ ചികിത്സ നല്‍കിയത്. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസമാണ് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചത്. പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്.വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാന്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റിച്ച് ഇടാന്‍ വേണ്ടിയാണ് ഡോക്ടര്‍മാര്‍ കുഞ്ഞിന് അനസ്തേഷ്യ നല്‍കിയത് . ഇതോടെ കുഞ്ഞിന് ബോധം നഷ്ട്ടമാകുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.നിലവില്‍ അനസ്തീഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പീടിയാട്രിഷ്യന്‍ ഡോ ആശ നിര്‍മ്മല്‍, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ ആരതി എന്നിരും അന്വേഷണ പരിധിയിലുണ്ട്.Content Highlights:Parents of the deceased toddler Devansh Shaurya alleged medical negligence at Payyannur Baby Memorial Hospital. They stated that the hospital delayed proper treatment for over two hours. Police registered a case against the anesthetist and two other doctors involved.