ന്യൂഡല്‍ഹി| രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനാണ് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഹൈഡ്രജന്‍ ട്രെയിന്‍ ഉദ്ഘാടനം ചെയ്യുന്നതിനു പുറമേ, രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകളും 75 പുനര്‍വികസിപ്പിച്ച റെയില്‍വേ സ്റ്റേഷനുകളും ഉദ്ഘാടനം ചെയ്യും.ഹൈഡ്രജന്‍ ട്രെയിന്‍ വടക്കന്‍ റെയില്‍വേയുടെ കീഴിലുള്ള ജിന്ദ്-സോണിപത് റൂട്ടിലാണ് സര്‍വീസ് നടത്തുക. എല്ലാ ദിവസവും ഏകദേശം 356 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. മണിക്കൂറില്‍ 75 കിലോമീറ്റര്‍ മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടും. രണ്ട് ഡ്രൈവിംഗ് പവര്‍ കരാറുകളും ഏട്ട് പാസഞ്ചര്‍ കോച്ചുകളും ഉള്‍പ്പെടെ 10 കോച്ചുകള്‍ ഈ ട്രെയിനില്‍ ഉണ്ടായിരിക്കും.2,600 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ടെന്നാണ് റിപോര്‍ട്ട്. ജിന്ദ് സിറ്റി, പാണ്ഡു പിന്ദാര, ലളിത് ഖേര, ഭാംബേവ, ഇഷാപൂര്‍ ഖേരി, ബുട്ടാന, ഖന്ദ്രായി, ഗൊഹാന, റബ്ര, ലാത്ത്, മോഹന (ഹരിയാന), ബര്‍വാസ്‌നി എന്നീ സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തിച്ചേരും അവസാന സ്റ്റോപ്പ് സോണിപത് ആണ്.Content Highlights: PM Narendra Modi has flagged off India’s historic first hydrogen-powered train on the Jind-Sonipat route in Haryana. The zero-emission train features ten coaches and can carry up to 2,600 passengers at speeds of up to 120 kmph. Modi also inaugurated 75 redeveloped stations during the launch.