ബിജെപിയിലെ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കി കൂടുതൽ തെളിവുകൾ പുറത്ത്. ഫണ്ട് വിവാദങ്ങൾ അതീവ രഹസ്യമായി ഒതുക്കിത്തീർക്കാനുള്ള ഔദ്യോഗിക വിഭാഗത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി, തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റിയുടെ ലിസ്റ്റാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ വിശദീകരണങ്ങൾക്ക് തൊട്ടുപിന്നാലെ പാർട്ടിയിലെ ഒരു വിഭാഗം തന്നെയാണ് തെളിവുകൾ ഒന്നൊന്നായി പുറത്തുവിടുന്നത്.തെരഞ്ഞെടുപ്പ് ഫണ്ട് ഓഡിറ്റ് കൃത്യമായി പൂർത്തിയാക്കിയെന്നും കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചെന്നുമുള്ള സംസ്ഥാന പ്രസിഡന്റിന്റെ വാർത്താക്കുറിപ്പ് വന്ന് മണിക്കൂറുകൾക്കകമാണ് നേതൃത്വത്തെ വെട്ടിലാക്കുന്ന രേഖകൾ പുറത്തുവന്നത്. വെട്ടിപ്പും പരാതികളും മൂടിവെക്കാനുള്ള ശ്രമങ്ങളെ പാർട്ടിയിലെ ഒരു വിഭാഗം തന്നെ നേരിട്ട് പൊളിച്ചടുക്കുകയാണിവിടെ.ALSO READ: ‘വി ഡി സതീശൻ നാവിൽ നെഹ്റുവിനെയും ഉള്ളിൽ സവർക്കറെയും കൊണ്ടുനടക്കുന്ന ഭരണാധികാരി’; രൂക്ഷവിമർശനവുമായി എ എ റഹീം എംപികേന്ദ്രനേതൃത്വം സൗജന്യമായി നൽകിയ കൊടികൾക്ക് 3.25 ലക്ഷം രൂപയുടെ വ്യാജ ബിൽ ചമച്ചതാണ് ആദ്യം പുറത്തുവന്നത്. തൊട്ടുപിന്നാലെ, അഖിലേന്ത്യാ സംഘടനാ ജനറൽ സെക്രട്ടറി ബി. എൽ. സന്തോഷിന് അയച്ച പരാതിയുടെ പ്രസക്തഭാഗങ്ങളും പരസ്യമായി.ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളുടെ പൂർണ്ണ വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് കൺവീനറായ കമ്മിറ്റിയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് പ്രചരിക്കുന്നത്. നിലവിലെ ആരോപണങ്ങൾ സുരേഷിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് അടിവരയിടുന്നതാണ് ഈ നീക്കം. നടപടി നേരിട്ട സംസ്ഥാന സെക്രട്ടറി എം. പി. അഞ്ജന ഉൾപ്പെടെയുള്ളവരുടെ ചുമതലകളും ഇതോടെ പരസ്യമായി.The post വെട്ടിപ്പും പരാതികളും പൂഴ്ത്തി വയ്ക്കാനുള്ള ശ്രമം പാഴായി; ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ കമ്മിറ്റിയുടെ ലിസ്റ്റുൾപ്പെടെ പുറത്ത് appeared first on Kairali News | Kairali News Live.