ഇന്നത്തെ സ്വർണവില അറിഞ്ഞ് ഞെട്ടിയോ ?

Wait 5 sec.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന വിലയിൽ ആണ് ഇന്ന് ഇടിവ് സംഭവിച്ചിരിക്കുന്നത്. പവന് 1040 രൂപ കുറഞ്ഞ് 104800 രൂപയാണ് ഇന്നത്തെ വില. ഇതോടെ ​ഗ്രാമിന് 130 രൂപ കുറഞ്ഞ് 13,100 രൂപയുമായി. ജൂൺ മാസത്തിലെ തുടക്കത്തിൽ രേഖപ്പെടുത്തിയ വിലയുമായി ഇത് താരതമ്യം ചെയ്യുമ്പോൾ വലിയ ആശ്വാസമായിരുന്നു കുറഞ്ഞ നിരക്കുകൾ.ALSO READ: ‘വി ഡി സതീശൻ നാവിൽ നെഹ്റുവിനെയും ഉള്ളിൽ സവർക്കറെയും കൊണ്ടുനടക്കുന്ന ഭരണാധികാരി’; രൂക്ഷവിമർശനവുമായി എ എ റഹീം എംപിആഗോള വിപണിയിലെ ശക്തമായ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണത്തിന്റെ വില മാറിമറിയുന്നത്. വിലയിൽ കുറവുണ്ടായാലും അധികം വില നമ്മൾ പണിക്കൂലിയായി നൽകേണ്ടി വരും. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 3% ജിഎസ്ടിയും പത്തു ശതമാനം പണിക്കൂലിയും കണക്കാക്കിയാൽ 1.2 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ മാറുന്നതിനു അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകും. പശ്ചിമേഷ്യൻ സംഘർഷം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കനക്കുന്നതിനാൽ എണ്ണവില വീണ്ടും കൂടിത്തുടങ്ങിയിട്ടുണ്ട്. ഇത് സ്വർണവില താഴാനുള്ള സാധ്യതയാണ് നൽകുന്നത്.The post ഇന്നത്തെ സ്വർണവില അറിഞ്ഞ് ഞെട്ടിയോ ? appeared first on Kairali News | Kairali News Live.