ലോകകപ്പിലെ ആവേശകരമായ സെമിഫൈനൽ പോരാട്ടമായിരിക്കും ഇംഗ്ലണ്ടും അർജന്‍റീനയും തമ്മിൽ. കാൽപ്പന്തുകളിയിലെ ചിരവൈരികളാണ് ഇരു ടീമുകളും. അതുകൊണ്ടുതന്നെ കളിക്കളത്തിൽ തീപാറുമെന്ന് ഉറപ്പാണ്. അർജന്‍റീനയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിഫൈനൽ പോരാട്ടം നിയന്ത്രിക്കുന്ന റഫറി പാനൽ ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. മൊറോക്കൻ വംശജനായ അമേരിക്കൻ റഫറി ഇസ്മയിൽ എൽഫാത്തായിരിക്കും മത്സരം നിയന്ത്രിക്കുന്നത്. അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അമേരിക്കക്കാരായ കോറി പാർക്കറും കൈൽ അറ്റ്കിൻസും എൽഫാത്തിനെ സഹായിക്കും.മൊറോക്കോയിൽ ജനിച്ച എൽഫാത്ത് ഈ ലോകകപ്പിൽ നിയന്ത്രിക്കുന്ന നാലാമത്തെ മത്സരമായിരിക്കും അർജന്‍റീന-ഇംഗ്ലണ്ട് സെമിഫൈനൽ പോരാട്ടം. നെതർലാൻഡ്സും ജപ്പാനും ഉറുഗ്വേയും സ്പെയിനും തമ്മിലുള്ള ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങൾ നിയന്ത്രിച്ചിരുന്നത് അദ്ദേഹമായിരുന്നു. ലോകകപ്പിൽ രണ്ട് ഗ്രൂപ്പുകളുടെയും വിധി നിർണ്ണയിക്കുന്നതിൽ രണ്ട് മത്സരങ്ങളും നിർണായകമായിരുന്നു. പ്രീ ക്വാർട്ടറിൽ ബ്രസീലിനെ 2-1ന് നോർവേ അട്ടിമറിച്ച മത്സരവും നിയന്ത്രിച്ചത് ഇസ്മയിൽ എൽഫാത്ത് ആയിരുന്നു.Also Read- മെസി അർജന്‍റീനയുടെ ‘വീക്ക്നസ്’ ആകും; ഇംഗ്ലണ്ടിന് ഗുണം ചെയ്യുമെന്ന് വെയ്ൻ റൂണി44 കാരനായ ഇസ്മയിൽ എൽഫാത്ത് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്കോ അമേരിക്കയിലെ പ്രാദേശിക ഫുട്ബോൾ ആരാധകർക്കോ ഒരു പുതിയ മുഖമല്ല. 2012 മുതൽ അദ്ദേഹം മേജർ സോക്കർ ലീഗ് മത്സരങ്ങൾ നിയന്ത്രിക്കുന്നുണ്ട്.കൂടാതെ 2022-ൽ ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീന ഫ്രാൻസിനെ നേരിട്ട മത്സരത്തിൽ ഇസ്മയിൽ എൽഫാത്ത് റഫറിയിംഗ് ടീമിന്റെ ഭാഗമായിരുന്നു. അന്ന് കലാശപ്പോരിൽ നാലാമത്തെ ഒഫീഷ്യൽ അദ്ദേഹമായിരുന്നു.The post അർജന്റീന-ഇംഗ്ലണ്ട് സെമിഫൈനൽ നിയന്ത്രിക്കുന്നത് അമേരിക്കൻ റഫറി ഇസ്മയിൽ എൽഫാത്ത് appeared first on Kairali News | Kairali News Live.