യുഡിഎഫ് സർക്കാർ നടത്തുന്ന വസ്തുതാ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുതിയ സർക്കാർ ഒരു ധനകാര്യ സ്റ്റാറ്റസ് റിപ്പോർട്ട് പ്രഖ്യാപിച്ചു. അതിലുള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്, ഇത് മുൻപിൽ തുറന്നു കാണിക്കാനാണ് ഈ ധവളപത്രം പുറത്തിറക്കുന്നതെന്ന് പിണറായി വിജയൻ പറ‍ഞ്ഞു.പത്തുവർഷം കൊണ്ട് ബാധ്യതകൾ വർദ്ധിച്ചു എന്നാണ് പുതിയ സർക്കാർ പറഞ്ഞത്. അതിന്റെ യാഥാർത്ഥ്യം പരിശോധിക്കേണ്ടതുണ്ട്. 2011-16ലെ യുഡിഎഫ് ഭരണകാലത്ത് കേരളത്തിന്റെ കടം 1.93 ആയി വർധിച്ചു. എൽഡിഎഫ് കാലത്ത് 1.93 നിന്ന് 1.86 ആയി കുറഞ്ഞതായി പിണറായി വിജയൻ പറഞ്ഞു.also read; ‘ഉമ്മൻചാണ്ടി സർക്കാരാണ് വിഴിഞ്ഞത്ത് അദാനിയെ കൊണ്ടുവന്നത്’; എംഎ ബേബിഈ കണക്ക് എല്ലാം സർക്കാർ മറച്ചു വെക്കുകയാണ്. പകരം 5 ലക്ഷം കോടി കടം ഉണ്ടെന്ന് പറയുന്നു കേരളത്തിൽ ധൂർത്ത് ആണെന്നും, നികുതിയിൽ കെടുകാര്യസ്ഥ ആണ് എന്നും പ്രചരണം നടത്തുന്നതായി പിണറായി വിജയൻ മാധ്യമങ്ങളോട് പറ‍ഞ്ഞു.The post ‘യുഡിഎഫ് സർക്കാർ ഒരു ധനകാര്യ സ്റ്റാറ്റസ് റിപ്പോർട്ട് പുറത്തുവിട്ടു, അതിലുള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ’; പിണറായി വിജയൻ appeared first on Kairali News | Kairali News Live.