നോളജ് സിറ്റി| മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളജില്‍ എല്‍ എല്‍ എം പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഭരണഘടനാ നിയമം, വാണിജ്യ നിയമം എന്നിവയിലാണ് എല്‍ എല്‍ എമ്മുകള്‍ നടക്കുന്നത്.നിയമ പഠന രംഗത്തെ ഗവേഷണാധിഷ്ഠിതമായ ബിരുദാനന്തര ബിരുദ പഠനത്തിനാണ് അവസരമൊരുക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ കഴിഞ്ഞ വര്‍ഷത്തെ എല്‍ എല്‍ എം ഫലം പുറത്തുവന്നപ്പോള്‍ ആദ്യ പത്തില്‍ നാല് റാങ്കുകളും മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികളാണ് സ്വന്തമാക്കിയത്. ഈ പ്രോഗ്രാമിലേക്കാണ് ഇപ്പോള്‍ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് 0495 2234 777, 90725 00445 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.Content Highlights:Markaz Law College at Markaz Knowledge City has commenced admission for LLM programs in Constitutional Law and Commercial Law. The institution recently secured four ranks in the top ten of Calicut University LLM results. Prospective students can contact college authorities for details.