വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ യുഡ‍ിഎഫിനെതിരെ വിമ‍‍ർശനവുമായി എംഎ ബേബി. ഉമ്മൻചാണ്ടി സർക്കാർ ആണ് വിഴിഞ്ഞത്ത് അദാനിയെ കൊണ്ടുവന്നതെന്നും അദാനി, സർക്കാർ അറിയാതെ ഓഹരി കൈമാറ്റം നടത്തുന്നതായും എംഎ ബേബി പറഞ്ഞു.മുഖ്യമന്ത്രി വിഡി സതീശൻ എന്തിനാണ് ചാർട്ടേർഡ് വിമാനത്തിൽ മംഗലാപുരത്ത് പോയതെന്ന് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ദുരൂഹമാണ് മംഗലാപുരം യാത്രയും, ഇപ്പോഴത്തെ നീക്കങ്ങളുമെന്ന് എംഎ ബേബി പറഞ്ഞു.also read; ‘തെരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്തു, പാർട്ടിക്ക് പല തലങ്ങളിൽ ജാഗ്രതകുറവ് ഉണ്ടായി’; എംഎ ബേബിഅതേസമയം, തെരഞ്ഞെടുപ്പ് പരാജയവും വിശദമായി സി പി ഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തതായി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റ് തിരുത്തൽ കാമ്പയിൻ ഉൾപ്പെടെ ചർച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘ഉമ്മൻചാണ്ടി സർക്കാരാണ് വിഴിഞ്ഞത്ത് അദാനിയെ കൊണ്ടുവന്നത്’; എംഎ ബേബി appeared first on Kairali News | Kairali News Live.