തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിയായ ബി ജെ പി കൗൺസിലർക്ക് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകിയതിൽ പ്രതികരിച്ച് എം ബി രാജേഷ്. സത്യപ്രതിജ്ഞക്കെതിരായ നിലപാട് സർക്കാരിന് ഹൈക്കോടതിയെ അറിയിക്കാമായിരുന്നു. എന്നാൽ ഇതിനെ എതിർത്തില്ലെന്ന് മാത്രമല്ല അനുകൂലിക്കുകയും ചെയ്തുവെന്ന് എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിലല്ല. ഗുണ്ടാക്കേസിലാണ് ഇയാൾ ജയിലിലായത്. വിഷയത്തിൽ ഇപ്പോൾ ലീഗും ജമാഅത്തെ ഇസ്ലാമിയും എവിടെയെന്നും ഇടതുപക്ഷത്തിനെതിരെ നിരന്തരം അലറുന്ന അവതാരക പരിഷകളെവിടെയെന്നും അദ്ദേഹം ചോദിച്ചു.Also read: തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള ഫണ്ട് യുഡിഎഫ് സർക്കാർ ഇതുവരെ നൽകിയിട്ടില്ല; കെഎൻ ബാലഗോപാൽഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംബി.ജെ.പി കൗൺസിലർക്ക് ജയിലിൽ സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കാമെന്ന് സതീശൻ നയിക്കുന്ന സംസ്ഥാനസർക്കാരും നിയമവകുപ്പും ഹൈക്കോടതിയെ അറിയിച്ചു. സർക്കാരിന് സത്യപ്രതിജ്ഞക്കെതിരായ നിലപാട് ഹൈക്കോടതിയെ അറിയിക്കാമായിരുന്നു.എതിർത്തില്ല എന്നു മാത്രമല്ല അനുകൂലിക്കുകയും ചെയ്തു.എന്തിനാണ് സംഘപരിവാറുകാരെ പ്ലീഡർമാരായി നിയമിച്ചത് എന്നു ഇപ്പോൾ മനസ്സിലായില്ലേ ?കേരള ചരിത്രത്തിലാദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു.അതൊരു BJP ജനപ്രതിനിധിയായത് വളരെ അർത്ഥവത്തായി.സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തല്ല ഗുണ്ടാകേസിലാണ് ജയിലിലായത്.മാറാത്തത് മാറുന്നു.ബീഹാർ-യുപി ഗുണ്ടാ രാഷ്ട്രീയത്തിലേക്ക് കേരളത്തെ മാറ്റുന്നു.ലീഗിന് മോങ്ങാനെങ്കിലും കഴിയുന്നുണ്ടോ ?ഇടതുപക്ഷത്തിനെതിരെ നൂറു വിഷനാവുണ്ടായിരുന്ന ജമാ അത്തെ ഇസ്ലാമിയുടെ ആ നാവെല്ലാം ഇറങ്ങിപ്പോയോ ? എവിടെ പ്രൈം ടൈം ചർച്ചകൾ?എവിടെ ഇടതുപക്ഷത്തിനെതിരെ മാത്രം രാത്രി8മണിക്ക് പതിവായി അലറുന്ന അവസരവാദികളായ അവതാരകപ്പരിഷകൾ? എവിടെ സെലക്ടീവ് ധാർമ്മികരോഷക്കാരായ നിഷ്‌പക്ഷ കാപട്യക്കാർ?ഇതൊരു ഇടതുപക്ഷ ജനപ്രതിനിധിയായിരുന്നെങ്കിൽ ഇവരെല്ലാം ചേർന്ന് ജുഗൽബന്ദി നടത്തുമായിരുന്നു.അങ്ങിനെ മാറ്റം യഥാർത്ഥ്യമാവുകയാണ് സുഹൃത്തുക്കളേThe post സുഗതൻ്റെ സത്യപ്രതിജ്ഞ; എവിടെ ഇടതുപക്ഷത്തിനെതിരെ മാത്രം അലറുന്ന അവതാരകപ്പരിഷകൾ?: എം ബി രാജേഷ് appeared first on Kairali News | Kairali News Live.