വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ മുൻകൂർ നടപടികൾ സ്വീകരിച്ചില്ലെന്നും ഓണപ്പരീക്ഷക്ക് വരെ തയ്യാറെടുക്കുന്ന വിദ്യാർഥികൾ ബുദ്ധിമുട്ടിലാണെന്ന് പിണറായി വിജയൻ പറഞ്ഞു.കഴിഞ്ഞ 10 വർഷക്കാലം ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും വാങ്ങാൻ തീരുമാനിച്ചത് 150 മെഗാവാട്ട് മാത്രമാണെന്നുംഇത് മുൻകൂട്ടി പ്ലാൻ ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.ചീമേനി ആണവനിലയം കേരളത്തിൽ എളുപ്പം ഉള്ള കാര്യമല്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.സിഎംഡിആർഎഫ് വിഷയത്തിലും പിണറായി വിജയൻ പ്രതികരിച്ചു. നേരത്തെ പലതരത്തിലുള്ള പരാതികൾ ഉണ്ടായിരുന്നെന്നും പുതിയ സർക്കാർ വന്നപ്പോൾ തങ്ങൾ ഇടപെട്ട് ഒന്നും കഴിയുന്നില്ല എന്നാണ് ചിലർക്ക് തോന്നലെന്നും അദ്ദേഹം പറഞ്ഞു.Also Read: വഖഫ് ബോർഡ് വിവാദം: സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നെന്ന് പിണറായി വിജയൻഇത് പഴയ കമ്മീഷൻ രാജിലേക്ക് പോകുന്ന സാഹചര്യം. ഓൺലൈൻ സംവിധാനം പൊളിച്ച് എഴുതാൻ പാടില്ലെന്നും മനുഷ്യന്റെ ദയനീമായ അവസ്ഥ ചൂഷണം ചെയ്യാൻ അവസരം ഉണ്ടാക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.The post വൈദ്യുതി പ്രതിസന്ധി: സർക്കാർ മുൻകൂർ നടപടികൾ സ്വീകരിച്ചില്ല,ഓണപ്പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾ ബുദ്ധിമുട്ടിലാണെന്ന് പിണറായി വിജയൻ appeared first on Kairali News | Kairali News Live.