വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കേരള ആവശ്യത്തിന്റെ 17 % മാത്രമാണ് ഉത്പാദനമെന്നും വൈദ്യുതി ഉത്പ്പാദനം കുറഞ്ഞെന്നും മന്ത്രിയുടെ ന്യായീകരണം. മഴ കുറഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും വാദം.അനാവശ്യ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു. എസി ഉപയോഗം കരുതലോടെ വേണമെന്നും 4.29 രൂപയ്ക്ക് കിട്ടിയിരുന്ന വൈദ്യുതി കരാർ റദാക്കിയതാണ് ഒരു പ്രശ്നമെന്നും സണ്ണി ജോസഫിന്റെ വാദം. ഫുട്ബോൾ ഫൈനൽ ദിവസം വൈദ്യുതി തടസം ഉണ്ടാകതെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.Also Read: കേരളത്തിലെ കപ്പൽ നിർമ്മാണ പദ്ധതിയെ പറ്റി അറിയില്ലെന്ന് ടാറ്റ; മുഖ്യമന്ത്രിയുടെ വാദം തള്ളിഅതേസമയം, ചീമേനി ആണവനിലയ വിഷയത്തിൽ രാജ് മോഹൻ ഉണ്ണിത്താന് മറുപടിയുമായി സണ്ണി ജോസഫ്.അടിച്ചേൽപ്പിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും പദ്ധതി വേണമെന്ന് എൽഡിഎഫിൽ നിന്ന് പറഞ്ഞവരുണ്ട് യുഡിഎഫിൽ നിന്ന് എതിർത്തവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, വഖഫ് ബോർഡ് വിഷയത്തിലെ പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിലും കെപിസിസി പ്രസിഡന്റ് മറുപടി പറഞ്ഞില്ല.The post വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമില്ല; പ്രതിസന്ധി അതിരൂക്ഷമെന്ന് സണ്ണി ജോസഫ് appeared first on Kairali News | Kairali News Live.