ദില്ലി: സിപിഐഎം എല്ലാക്കാലവും സിപിഐയുടെ മുഖ്യ സഖ്യശക്തിയാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ സിപിഐക്ക് വാശി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാത്തിലും ഉപരി ഇടതുപക്ഷ ഐക്യം ആണ് സിപിഐ രാഷ്ട്രീയത്തിൻ്റെ കാതലെന്നും ബിനോയ് വിശ്വം പറഞ്ഞു.ഇടതുപക്ഷ ഐക്യത്തിൻ്റെ മാതൃകയായി എൽഡിഎഫിനെ കൊണ്ട് പോകാൻ സിപിഐ ശ്രമിക്കുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സിപിഐഎം ബന്ധം ഏറ്റവും ഊഷ്മളം ആക്കാൻ ആണ് ശ്രമം. ഇത് തർക്കമോ സംഘർഷമോ ആക്കാൻ സിപിഐക്ക് താല്പര്യം ഇല്ല. ചർച്ചയ്ക്കായി സിപിഐ എല്ലാക്കാലവും വാതിൽ തുറന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.Also Read- ‘ബിജെപിക്ക് വഴങ്ങി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള യുഡിഎഫ് നീക്കം ന്യൂനപക്ഷങ്ങളോടുള്ള വഞ്ചന’: സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്സിപിഐ മുന്നണിക്ക് അകത്ത് ഒറ്റപ്പെട്ടിട്ടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഘടക കക്ഷികളുമായി അടുത്ത ബന്ധം സിപിഐക്ക് ഉണ്ട്. വിട്ട് വീഴ്ച ചെയ്യണമെന്നത് ആർജെഡി നിലപാട് ആണ്. നിലപാട് പറഞ്ഞത് കൊണ്ട് ശത്രുപക്ഷത്ത് ആവില്ല. സിപിഐ സിപിഐഎം തർക്കം പരിഹരിക്കാൻ മാർഗം ചർച്ചയാണെന്നും അദ്ദേഹം പറഞ്ഞു.News SUmmary- CPI State Secretary Binoy Viswam says that CPI(M) has always been the main ally of CPI.The post ‘സിപിഐഎം എല്ലാക്കാലവും മുഖ്യ സഖ്യശക്തി’; പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ സിപിഐക്ക് വാശി ഇല്ലെന്ന് ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.