ലക്‌നോ| അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും. ഇന്ന് വൈകുന്നേരത്തോടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചേക്കുമെന്നാണ് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് നല്‍കുന്ന വിവരം. സംസ്ഥാന ചീഫ് സെക്രട്ടറിക്കാകും അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറുക.കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സര്‍ക്കാര്‍ അധികമായി അനുവദിച്ചു നല്‍കിയ 15 ദിവസത്തെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. പിന്നാലെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കിയത്. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നെങ്കിലും, കേവലം മൂന്ന് കോടി രൂപയുടെ തട്ടിപ്പ് മാത്രമാണ് നടന്നിട്ടുള്ളതെന്നാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് നേതൃത്വം എസ്‌ഐടിക്ക് മൊഴി നല്‍കിയിരിക്കുന്നത്. ട്രസ്റ്റിന്റെ ഈ മൊഴി അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകളില്‍ ക്ഷേത്ര ട്രസ്റ്റിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.ട്രസ്റ്റിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുമ്പോഴും ട്രസ്റ്റിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന വിഎച്ച്പി നേതാവുമായ ചമ്പത് റായിക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നേരത്തെ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ ചമ്പത് റായിയെ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. എന്നാല്‍ മുന്‍ ട്രസ്റ്റിയായ അനില്‍ മിശ്രയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളും അനാസ്ഥകളും അന്വേഷണ സംഘം ആദ്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത് അന്തിമ റിപ്പോര്‍ട്ടിലും തുടരാനാണ് സാധ്യത. റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുമതിയോടെയാകും തുടര്‍നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുക.Content Highlights:The UP Special Investigation Team is expected to submit its final report on the Ayodhya temple financial irregularities today. The temple trust reportedly claims the fraud is limited to three crore rupees while admitting to serious transaction lapses. Further action will be decided by Chief Minister Yogi Adityanath.