ന്യൂഡല്‍ഹി | എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂര്‍ പൂരം കലക്കാന്‍ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന ഒരു ഉദ്യോഗസ്ഥന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ഇരിക്കാന്‍ പാടില്ലെന്നാണ് സിപിഐ നിലപാട് .ഭരണം മാറിയത്കൊണ്ട് ആ നിലപാടിന് മാറ്റമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ സിപിഐക്ക് ഒരു വാശിയുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇക്കര്യത്തെ ചൊല്ലി സിപിഐക്ക് സിപിഎമ്മുമായി തര്‍ക്കമില്ല. സിപിഐയുടെ വാതില്‍ ചര്‍ച്ചക്കായി എപ്പോഴും തുറന്നിടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ എല്ലാക്കാലത്തെയും ഏറ്റവും വലിയ സഖ്യശക്തി സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ എല്‍ഡിഎഫില്‍ വോട്ടെടുപ്പിലൂടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യപരമല്ലെ ന്നും, പരസ്പരം സംസാരിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന് പകരം ആളെ പിടിച്ച് വോട്ട് ചെയ്യിപ്പിക്കാന്‍ നോക്കുന്നത് എല്‍ഡിഎഫ് രീതിയല്ലന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.Content Highlights: CPI state secretary Binoy Viswam demanded immediate action against ADGP M R Ajith Kumar over the Thrissur Pooram disruption row. He stated that an officer facing such allegations should not hold the law and order charge. Viswam also addressed discussions on the opposition deputy leader post.