കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; മുന്‍ പ്രസിഡന്റ് ടി വി സുധീര്‍ കുമാറിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

Wait 5 sec.

കോഴിക്കോട്| വടകര കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ പ്രസിഡന്റ് ടി വി സുധീര്‍ കുമാറിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ജീവനൊടുക്കിയ തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം ഹാജി മരിക്കുന്നതിന് മുമ്പ് 22 ലക്ഷം നഷ്ടമായെന്ന് കാണിച്ച് വടകര പോലീസില്‍ കൊടുത്ത പരാതിയിലാണ് അറസ്റ്റ്. ഈ കേസിലെ മറ്റു പ്രതികളെയും വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യും.കടത്തനാട് ലേബര്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ച 22 ലക്ഷം രൂപ തിരിച്ചു കിട്ടാതായതിനെ തുടര്‍ന്നായിരുന്നു ഇബ്രാഹിം ഹാജി സുധീര്‍ കുമാറിന്റെ വീടിന് സമീപം വെച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സൊസൈറ്റിയില്‍ 2.16 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെ പണം വകമാറ്റിയും വ്യാജ വായ്പകള്‍ സൃഷ്ടിച്ചുമാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍. തട്ടിപ്പില്‍ സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.Content Highlights:The Crime Branch arrested former president TV Sudheer Kumar in the Kadathanad Labor Society investment fraud case. The action follows the suicide of depositor Ibrahim Haji, who lost 22 lakh rupees. An initial probe revealed financial irregularities worth over 2.16 crore rupees in the society.